മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; ഒരാള്‍ കൊല്ലപ്പെട്ടു; വീടുകള്‍ക്ക് തീയിട്ടു 

സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ബിഷ്ണുപൂര്‍, ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ് എന്നീ മൂന്ന് ജില്ലകളിലെ കര്‍ഫ്യൂ ഇളവ് ജില്ലാ ഭരണകൂടം റദ്ദാക്കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരിക്കേറ്റു, സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ബിഷ്ണുപൂര്‍, ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ് എന്നീ മൂന്ന് ജില്ലകളിലെ കര്‍ഫ്യൂ ഇളവ് ജില്ലാ ഭരണകൂടം റദ്ദാക്കി. കര്‍ഫ്യൂവില്‍ രാവിലെ 5 മുതല്‍ വൈകിട്ട് 4 വരെ ഇളവ് നല്‍കിയിരുന്നു.

ബിഷ്ണുപൂര്‍ ജില്ലയിലെ മൊയ്റാംഗിലെ ഗ്രാമങ്ങളില്‍ ആയുധധാരികളായ യുവാക്കള്‍ റെയ്ഡ് നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. അതിനിടെയാണ് 29കാരനായ തോയ്ജാം ചന്ദ്രമണി വെടിയേറ്റ് മരിച്ചത്. സാരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു.

യുവാവിന്റെ മരണത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷം ഉടലെടുത്തു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ അര്‍ധസൈനികരെയും പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്

ചൊവ്വാഴ്ച രാത്രി ബിഷ്ണുപൂരിലെ ഫൗബക്ചാവോയിലെ മൂന്ന് വീടുകള്‍ കത്തിച്ചതായും പൊലീസ് പറഞ്ഞു. പ്രതികാരമായി മറ്റൊരു സമുദായത്തിലെ യുവാക്കള്‍ നാല് വീടുകള്‍ കത്തിച്ചു.

മണിപ്പൂരിലെ 16 ജില്ലകളില്‍ 11 ഇടത്തും മെയ് 3 മുതല്‍ വംശീയ കലാപം രൂക്ഷമാണ്. തുടര്‍ന്ന് അനിശ്ചിതകാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ എല്ലാ ദിവസങ്ങളിലും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com