'ബിജെപി - ആര്‍എസ്എസ് ഓഫീസല്ല, രാജ്യത്തിന്റെ സമ്പത്ത്'; പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍ ജെഡിഎസ് പങ്കെടുക്കും

നികുതിദായകരുടെ പണം കൊണ്ടാണ് പാര്‍ലമെന്റ് നിര്‍മ്മിച്ചത്‌ 
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ മാതൃക
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ മാതൃക

ബംഗളൂരു:  പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കുമെന്ന് ജെഡിഎസ്. ചടങ്ങില്‍ മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് മേധാവിയുമായ എച്ച്ഡി ദേവഗൗഡ പങ്കെടുക്കും. രാജ്യത്തിന്റെ സമ്പത്തായ ഒരു മന്ദിരത്തിന്റെ ഉദ്ഘാടനത്തിനാണ് താന്‍ പോകുന്നതെന്നും ഇതില്‍ വ്യക്തിതാത്പര്യം ഇല്ലന്നും ദേവഗൗഡ പറഞ്ഞു. നികുതിദായകരുടെ പണം കൊണ്ടാണ പാര്‍ലമെന്റ് നിര്‍മ്മിച്ചതെന്നും അത് ബിജെപി - ആര്‍എസ്എസ് ഓഫീസല്ലെന്നും ഗൗഡ പറഞ്ഞു.

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍നിന്നു രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് 19 പ്രതിപക്ഷ പാര്‍ട്ടികള്‍ ചടങ്ങ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരുന്നു. കോണ്‍ഗ്രസ്, തൃണമൂല്‍, ഡിഎംകെ, ആം ആദ്മി പാര്‍ട്ടി, ശിവസേന (ഉദ്ധവ് താക്കറെ), സമാജ്വാദി പാര്‍ട്ടി, സിപിഎം, സിപിഐ, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, കേരള കോണ്‍ഗ്രസ് (എം), ആര്‍ജെഡി, ആര്‍എല്‍ഡി, വിസികെ, ജെഡിയു, എന്‍സിപി, മുസ്ലിം ലീഗ്, നാഷനല്‍ കോണ്‍ഫറന്‍സ്, ആര്‍എസ്പി, എംഡിഎംകെ എന്നീ പാര്‍ട്ടികളാണ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്.

ജെഡിഎസിനെ കൂടാതെ ടിഡിപി, വൈഎസ് ആര്‍ കോണ്‍ഗ്രസ്, അകാലി ദള്‍, ബിജെഡി എന്നീ പാര്‍ട്ടികള്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com