പുതിയ പാര്‍ലമെന്റ് മന്ദിരം നരസിംഹ റാവുവിന്റെ ആശയം, യാഥാര്‍ഥ്യമായത് നല്ല കാര്യമെന്ന് ഗുലാം നബി ആസാദ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 25th May 2023 10:56 AM |
Last Updated: 25th May 2023 10:56 AM | A+A A- |

ഗുലാം നബി ആസാദ്/ഫയല്‍
ജമ്മു: പുതിയ പാര്‍ലമെന്റ് മന്ദിരം എന്ന ആശയം മുന്നോട്ടുവച്ചത് മുന്‍ പ്രധാനമന്ത്രി പിവി നരസിംഹ റാവു ആണെന്ന് മുതിര്‍ന്ന നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദ്. പാര്‍ലമെന്റിനു പുതിയ മന്ദിരം നിര്‍മിക്കുകയെന്നത് അനിവാര്യമായ കാര്യം ആയിരുന്നെന്ന് ആസാദ് പറഞ്ഞു.
ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതും വിട്ടുനില്‍ക്കുന്നതുമെല്ലാം ഓരോരുത്തരുടെയും കാര്യമാണ്. അവര്‍ കാര്യങ്ങളെ കാണുന്നത് അനുസരിച്ചരിക്കും അത്. എന്തുകൊണ്ട് ബഹിഷ്‌കരിക്കുന്നു എന്ന് അവരാണ് പറയേണ്ടത്. അതിനെക്കുറിച്ച് അഭിപ്രായം പറയാനില്ലെന്ന് ഗുലാം നബി ആസാദ് വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.
നരസിംഹ റാവു പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിരുന്നു. അന്നു ലോക്‌സഭാ സ്പീക്കര്‍ ആയിരുന്ന ശിവരാജ് പാട്ടിലും പാര്‍ലമെന്ററി കാര്യ മന്ത്രി ആയിരുന്ന താനും ആ ചര്‍ച്ചയുടെ ഭാഗമായവര്‍ ആണെന്ന് ആസാദ് ഓര്‍മിച്ചു. പുതിയ മന്ദിരം ഇപ്പോള്‍ യാഥാര്‍ഥ്യമായത് നല്ല കാര്യമാണെന്ന് ആസാദ് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
ടണലില്‍ റേഞ്ച് ഇല്ല, വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ 19കാരന് ചികിത്സ വൈകി; മരണം- വീഡിയോ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ