ചെങ്കോല്‍ മോദിക്ക് കൈമാറി; ചടങ്ങ് പ്രധാനമന്ത്രിയുടെ വസതിയില്‍; വീഡിയോ

By സമകാലികമലയാളം ഡെസ്ക്  |   Published: 27th May 2023 08:15 PM  |  

Last Updated: 27th May 2023 08:35 PM  |   A+A-   |  

sengol

തിരുവാവതുതുറൈ മഠത്തിലെ പുരോഹിതന്മാരുടെ നേതൃത്വത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ചെങ്കോല്‍ കൈമാറുന്നു


 

ന്യൂഡല്‍ഹി: പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി പ്രധാനമന്ത്രിക്ക് ചെങ്കോല്‍ കൈമാറി. പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന ചടങ്ങിലാണ് ചെങ്കോല്‍ കൈമാറിയത്. തമിഴ്‌നാട്ടില്‍ നിന്നുള്ള പൂജാരിമാരുടെ സംഘമാണ് ചെങ്കോല്‍ കൈമാറിയത്.

പ്രയാഗ്‌രാജിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന ചെങ്കോല്‍ ഡല്‍ഹിയിലെത്തിച്ചിരുന്നു. നാളെ ചെങ്കോല്‍ കൈമാറുമെന്നായിരുന്നു സൂചനകള്‍. എന്നാല്‍ ഇന്നത്തെ പരിപാടികള്‍ സംബന്ധിച്ച് യാതൊരു അറിയിപ്പും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. തിരുവാവതുതുറൈ മഠത്തിലെ പുരോഹിതന്മാരുടെ നേതൃത്വത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ചെങ്കോല്‍ കൈമാറിയത്. 

1947 ഓഗസ്റ്റ് 14 ന് അര്‍ധരാത്രി അധികാരക്കൈമാറ്റത്തിനു 15 മിനിറ്റ് മുന്‍പാണു തമിഴ്‌നാട്ടിലെ തിരുവാവതുതുറൈ മഠത്തിലെ പുരോഹിതര്‍ ചെങ്കോല്‍ ആദ്യ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റുവിനു കൈമാറിയത്. പുതിയ മന്ദിരത്തിലെ ലോക്‌സഭാ സ്പീക്കറുടെ ചേംബറിലായിരിക്കും ചെങ്കോലിന്റെ സ്ഥാനമെന്നാണു വിവരം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കമ്പത്തെ വിറപ്പിച്ച് അരിക്കൊമ്പന്‍; തമിഴ്‌നാടിന്റെ ദൗത്യം നാളെ; കമ്പത്ത് നിരോധനാജ്ഞ; വീഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ