'സമാധാനം പുനഃസ്ഥാപിക്കണം, 30 തീവ്രവാദികളെ ഏറ്റുമുട്ടലിൽ വധിച്ചു'- മണിപ്പൂർ മുഖ്യമന്ത്രി
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th May 2023 07:44 PM |
Last Updated: 31st July 2023 12:27 PM | A+A A- |

മുഖ്യമന്ത്രി ബിരേൻ സിങ്/ എഎൻഐ
ഇംഫാൽ: സംഘർഷാന്തരീക്ഷം നിലനിൽക്കുന്ന മണിപ്പൂരിൽ 30 തീവ്രവാദികളെ വധിച്ചതായി മുഖ്യമന്ത്രി ബിരേൻ സിങ് അവകാശപ്പെട്ടു. മണിപ്പൂർ പൊലീസ് എട്ട് മണിക്കൂറോളം പലയിടങ്ങളിലായി നടത്തിയ ഓപ്പറേഷനിലാണ് ഇത്രയും പേരെ ഏറ്റുമുട്ടലിൽ വധിച്ചത്. മെയ്തി വിഭാഗക്കാർക്ക് പട്ടിക വർഗ പദവി നൽകുന്നതിൽ പ്രതിഷേധിച്ചാണ് മണിപ്പൂരിൽ സംഘർഷം ഉടലെടുത്തത്. മെയ്തി- കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം പിന്നീട് കലാപമായി മാറിയിരുന്നു.
അക്രമ സംഭവങ്ങൾ ഇല്ലാതാക്കാനും സാധരണക്കാർക്കു നേരെയുള്ള അക്രമങ്ങൾ തടയാനും സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനുമായാണ് നടപടിയെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. തീവ്രവാദികൾ എം 16, എകെ 47 തോക്കുകൾ, സ്നിപ്പർ ഗണ്ണുകൾ എന്നിവ ഉപയോഗിച്ച് സാധാരണക്കാർക്ക് നേരെ വെടിയുതിർക്കുകയാണെന്നും ബിരേൻ സിങ് വ്യക്തമാക്കി. വിവിധ ഗ്രാമങ്ങളിൽ വീടുകൾ തീവയ്ക്കുന്നു.
സൈന്യത്തിന്റേയും സുരക്ഷാ സേനയുടേയും സഹായത്തോടെയാണ് നടപടികളുണ്ടായതെന്നും 30 തീവ്രവാദികളെ വധിച്ചതായും നിരവധി പേരെ അറസ്റ്റ് ചെയ്തതായും മുഖ്യമന്ത്രി വ്യക്തമാക്കി. മണിപ്പൂരിനെ ഭിന്നിപ്പിക്കാൻ ശഅരമിക്കുന്ന ആയുധധാരികളും കേന്ദ്രത്തിന്റെ സഹായത്തോടെ സംസ്ഥാനവും തമ്മിലാണ് ഏറ്റുമുട്ടലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
പാര്‍ലമെന്റ് ഉദ്ഘാടനത്തിന് പിന്നാലെ ബിജെപി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ