രണ്ടാം മോ​ദി സർക്കാരിന്റെ നാലാം വാർഷികം ഇന്ന്; മഹാ ജനസമ്പർക്ക അഭിയാൻ, 50 റാലികൾ; ആഘോഷിക്കാൻ ബിജെപി

ഒൻപത് വർഷം കേന്ദ്ര സർക്കാർ നടപ്പാക്കിയ പദ്ധതികളെക്കുറിച്ചു ഇനി നടപ്പാക്കാൻ പോകുന്നവയെക്കുറിച്ചും വിവരിക്കാൻ എല്ലാ കേന്ദ്ര മന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിൽ ഇന്നലെ വാർത്താ സമ്മേളനം നടത്തി
നരേന്ദ്ര മോദി/ പിടിഐ
നരേന്ദ്ര മോദി/ പിടിഐ

ന്യൂ‍ഡൽഹി: രണ്ടാം മോദി സർക്കാരിന്റെ നാലാം വാർഷികവും നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സർക്കാർ രൂപീകരിച്ചതിന്റെ ഒൻപതാം വാർഷികവും ഇന്ന്. രണ്ടും വിപുലമായി ആഘോഷിക്കാൻ ബിജെപി ഒരുങ്ങി. 2019 മെയ് 30നാണ് രണ്ടാം മോ​ദി സർക്കാർ അധികാരമേറ്റത്. 

ഒൻപത് വർഷം കേന്ദ്ര സർക്കാർ നടപ്പാക്കിയ പദ്ധതികളെക്കുറിച്ചു ഇനി നടപ്പാക്കാൻ പോകുന്നവയെക്കുറിച്ചും വിവരിക്കാൻ എല്ലാ കേന്ദ്ര മന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിൽ ഇന്നലെ വാർത്താ സമ്മേളനം നടത്തി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. 

ഇന്ന് മുതൽ ജൂൺ 30 വരെ മഹാ ജനസമ്പർക്ക അഭിയാൻ എന്ന പേരിൽ ബിജെപി ജനങ്ങളിലേക്കിറങ്ങി പ്രചാരണം നടത്തും. രാജ്യത്തുടനീളം 50ഓളം റാലികളും പാർട്ടി സംഘടിപ്പിക്കും. ഇതിൽ 20ലധികം റാലികളിൽ പ്രധാനമന്ത്രി പങ്കെടുക്കമെന്നും റിപ്പോർട്ടുകളുണ്ട്. 

കഴിഞ്ഞ ​ദിവസം പാർലമെന്റ് ഉദ്ഘാടനത്തിനു ശേഷം ബിജെപി മുഖ്യമന്ത്രിമാരുടെ യോഗം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്നിരുന്നു. 2024 തിരഞ്ഞെടുപ്പിന്റെ പൊതുചിത്രവും സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ പ്രചാരണം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി യോ​ഗത്തിൽ വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com