ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

പാര്‍ലമെന്റില്‍ മോദിക്കും അദാനിക്കുമെതിരെ ചോദ്യം ചോദിക്കാന്‍ കോഴ വാങ്ങിയെന്ന പരാതിയില്‍ നാളെ എത്തിക്‌സ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകാനിരിക്കെയാണ് മഹുവ കത്തയച്ചത്. 
മഹുവ മൊയ്ത്ര/ഫയല്‍
മഹുവ മൊയ്ത്ര/ഫയല്‍

ന്യൂഡല്‍ഹി: ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റിക്ക് അധികാരമില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. എത്തിക്‌സ് കമ്മിറ്റി ചെയര്‍മാനും ബിജെപി എംപിയുമായ വിനോദ് കുമാര്‍ സോങ്കറിന് ഈ വിഷയം ചൂണ്ടിക്കാട്ടി മഹുവ കത്തയക്കുകയായിരുന്നു. പാര്‍ലമെന്റില്‍ മോദിക്കും അദാനിക്കുമെതിരെ ചോദ്യം ചോദിക്കാന്‍ കോഴ വാങ്ങിയെന്ന പരാതിയില്‍ നാളെ എത്തിക്‌സ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകാനിരിക്കെയാണ് മഹുവ കത്തയച്ചത്. 

നിയമ നിര്‍വഹണ ഏജന്‍സിക്ക് മാത്രമേ ക്രിമിനല്‍ കുറ്റങ്ങള്‍ അന്വേഷിക്കാന്‍ അധികാരമുള്ളൂ. പാര്‍ലമെന്ററി കമ്മറ്റികള്‍ക്ക് ക്രിമിനല്‍ അധികാരപരിധി ഇല്ല. ബഹുമാനപൂര്‍വം ഇത് ഓര്‍മിപ്പിക്കുന്നുവെന്ന് കത്തില്‍ മഹുവ പറഞ്ഞു. പാര്‍ലമെന്റില്‍ മൃഗീയ ഭൂരിപക്ഷം ആസ്വദിക്കുന്ന സര്‍ക്കാര്‍ സമിതികളുടെ ദുരുപയോഗം തടയാന്‍ നമ്മുടെ രാജ്യത്തിന്റെ സ്ഥാപകര്‍ പ്രത്യേകം തയാറാക്കിയതാണ് ഈ വ്യവസ്ഥയെന്നും മൊയ്ത്ര കത്തില്‍ പറയുന്നു. എന്നാല്‍ വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയെ കമ്മിറ്റി വിസ്തരിക്കണമെന്നും മഹുവ വ്യക്തമാക്കുന്നുണ്ട്. 

എക്‌സിലൂടെ മഹുവ തന്നെയാണ് കത്ത് പങ്കുവെച്ചിരിക്കുന്നത്. ചോദ്യങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ മഹുവയുടെ പാര്‍ലമെന്ററി ലോഗിന്‍ ഐഡിയും പാസ്വേഡും ഉപയോഗിച്ചതായും ദര്‍ശന്‍ ഹിരാനന്ദാനി സമ്മതിച്ചിരുന്നു. മഹുവയ്‌ക്കെതിരെ പരാതി ഉന്നയിച്ച ബിജെപി എംപി നിഷികാന്ത് ദുബെ, മഹുവയുടെ മുന്‍ പങ്കാളിയും അഭിഭാഷകനുമായ ജയ് ആനന്ദ് ദെഹാദ്‌റായ് എന്നിവര്‍ ഒക്ടോബര്‍ 26 നു സമിതിക്കു മുന്നില്‍ ഹാജരായിരുന്നു. 

ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട മഹുവയോട് നവംബര്‍ 2 ന്
മുമ്പേ ഹാജരാകണമെന്നാണ് ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com