ന്യൂഡല്‍ഹി: ഇന്ത്യന്‍ ശിക്ഷാ നിയമം ഉള്‍പ്പെടെ മൂന്നു ക്രിമിനല്‍ നിയമങ്ങള്‍ക്കു പകരമുള്ള ബില്ലുകള്‍ പരിശോധിച്ച പാര്‍ലമെന്ററി സമിതി അന്തിമ റിപ്പോര്‍ട്ട് തയാറാക്കി. പ്രതിപക്ഷ അംഗങ്ങളുടെ വിയോജനക്കുറിപ്പുകളോടെയുള്ള റിപ്പോര്‍ട്ട് സ്പീക്കര്‍ക്കു സമര്‍പ്പിക്കും.
ഇന്ത്യന്‍ ശിക്ഷാ നിയമം (ഐപിസി), ക്രിമിനല്‍ നടപടിച്ചട്ടം (സിആര്‍പിസി), ഇന്ത്യന്‍ തെളിവു നിയമം എന്നിവയ്ക്കു പകരമാണ് സര്‍ക്കാര്‍ പുതിയ ബില്ലുകള്‍ അവതരിപ്പിച്ചത്. ഐപിസിക്കു പകരം ഭാരതീയ ന്യായ സംഹിത, സിആര്‍പിസിക്കു പകരം ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, തെളിവു നിയമത്തിനു പകരം ഭാരതീയ സാക്ഷ്യ അധിനിയം എന്നിവയാണ് ബില്ലുകള്‍.
ബില്ലുകള്‍ പരിശോധിച്ച ആഭ്യന്തര കാര്യ പാര്‍ലമെന്ററി സമിതിയുടെ സമയം നേരത്തെ പ്രതിപക്ഷ അംഗങ്ങളുടെ അഭ്യര്‍ഥനയെത്തുടര്‍ന്നു ദീര്‍ഘിപ്പിച്ചിരുന്നു. അന്തിമ റിപ്പോര്‍ട്ടില്‍ പ്രതിപക്ഷ അംഗങ്ങള്‍ വിയോജനക്കുറിപ്പു നല്‍കിയതായാണ് സൂചന.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക