പുറത്താക്കുന്നതില്‍ അഭിമാനം; ഇരട്ടി ഭൂരിപക്ഷത്തോടെ ലോക്‌സഭയിലെത്തും; മഹുവ മൊയ്ത്ര

ലോക്‌സഭാ അംഗത്വത്തില്‍ നിന്ന് അധാര്‍മ്മികമായി പുറത്താക്കപ്പെടുന്ന ആദ്യ വ്യക്തിയാകുന്നതില്‍ അഭിമാനമുണ്ട്.
മഹുവ മൊയ്ത്ര/ ട്വിറ്റർ
മഹുവ മൊയ്ത്ര/ ട്വിറ്റർ

കൊല്‍ക്കത്ത: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇരട്ടി ഭൂരിപക്ഷത്തോടെ സഭയില്‍ തിരിച്ചെത്തുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. പാര്‍ലമെന്റില്‍ ചോദ്യമുന്നയിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ മഹുവയെ ലോക്‌സഭയില്‍ നിന്ന് അയോഗ്യയാക്കണമെന്ന് പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റി ശുപാര്‍ശ നല്‍കിയതിന് പിന്നാലെയാണ് പ്രതികരണം

ലോക്‌സഭാ അംഗത്വത്തില്‍ നിന്ന് അധാര്‍മ്മികമായി പുറത്താക്കപ്പെടുന്ന ആദ്യ വ്യക്തിയാകുന്നതില്‍ അഭിമാനമുണ്ട്. കങ്കാരു കോടതി മുന്‍കൂട്ടി നിശ്ചയിച്ച കളിയാണ് നടന്നത്. ഈ നടപടി 2024ലെ തെരഞ്ഞടുപ്പില്‍ ഇരട്ടി ഭൂരിപക്ഷത്തോടെ വിണ്ടും തെരഞ്ഞെടുക്കുമെന്നും അവര്‍ എക്‌സില്‍ കുറിച്ചു

മഹുവയ്‌ക്കെതിരായ റിപ്പോര്‍ട്ട് നാലിനെതിരെ ആറ് വോട്ടുകള്‍ക്ക് പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റി യോഗത്തില്‍ വ്യാഴാഴ്ച പാസ്സായിയിരുന്നു. സമിതിയിലെ ആറംഗങ്ങള്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ചപ്പോള്‍ നാലംഗങ്ങള്‍  എതിര്‍ത്തു. വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍നിന്ന് മഹുവ കൈക്കൂലി വാങ്ങിയെന്നും അദാനി ഗ്രൂപ്പിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലക്ഷ്യമിട്ട് മെഹുവയുടെ പാര്‍ലമെന്ററി ഡിജിറ്റല്‍ അക്കൗണ്ടില്‍ ചോദ്യങ്ങള്‍ പോസ്റ്റ് ചെയ്തെന്നും ആരോപിച്ച് നിഷികാന്ത് ദുബെ ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന്, സ്പീക്കര്‍ പരാതി സഭയുടെ എത്തിക്സ് സമിതിക്ക് വിടുകയായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com