നെഹ്‌റുവിനെ മാലയിട്ടതിന്റെ പേരില്‍ ഊരുവിലക്ക്; സാറാ ജോസഫിന്റെ നായിക ബുധിനി അന്തരിച്ചു

ബുധിനിയുടെ ജീവിതമാണ് സാറാ ജോസഫ് തന്റെ നോവലിലൂടെ പറഞ്ഞത്.
സാറാ ജോസഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
സാറാ ജോസഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

റാഞ്ചി: നെഹ്‌റുവിന് മാലയിട്ടതിന് ഊര് വിലക്ക് ഏര്‍പ്പെടുത്തിയ ബുധിനി (80) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നായിരുന്നു അന്ത്യം. ഇവരുടെ ജീവിതമാണ് പിന്നീട് സാറാ ജോസഫ് ബുധിനി എന്ന നോവലിലൂടെ പറഞ്ഞത്.

സാന്താള്‍ ഗോത്രക്കാരിയായിരുന്നു ബുധിനി എന്ന പെണ്‍കുട്ടി. 1959-ല്‍ ഝാര്‍ഖണ്ഡിലെ ദാമോദര്‍ നദിയിലെ പാഞ്ചേത്ത് അണക്കെട്ട് ഉദ്ഘാടനം ചെയ്യാനെത്തിയ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ മാലയിട്ടു സ്വീകരിച്ചു. ദാമോദര്‍ വാലി കോര്‍പ്പറേഷന്റെ നിര്‍ദ്ദേശപ്രകാരമാണ് സ്വീകരിച്ചത്. ഡാമിന്റെ നിര്‍മാണത്തില്‍ പങ്കാളിയായ പെണ്‍കുട്ടി എന്ന നിലയില്‍ നെഹ്‌റു ബുധിനിയെക്കൊണ്ട് പാഞ്ചേത്ത് ഡാം ഉദ്ഘാടനം ചെയ്യിക്കുകയും ചെയ്തു. 

പിന്നീടാണ് ബുധിനിയുടെ ജീവിതം മാറി മറിഞ്ഞത്. ഗോത്രത്തിനു പുറത്തുള്ള ഒരാളെ മാലയിട്ടു എന്ന കാരണത്താല്‍ സാന്താള്‍ ബുധിനിയെ ഊരുവിലക്കേര്‍പ്പെടുത്തി. തുടര്‍ന്ന് ഗ്രാമത്തില്‍ നിന്നും പുറത്താക്കി. ബുധിനിയുടെ ജീവിതമാണ് സാറാ ജോസഫ് തന്റെ നോവലിലൂടെ പറഞ്ഞത്. വികസനത്തിന്റെ പേരില്‍ സ്വന്തം ഭൂമിയില്‍ നിന്ന് ആട്ടിയിറക്കപ്പെട്ടവരുടെ ജീവിതമാണ് ഈ നോവലിലൂടെ സാറാ ജോസഫ് ആവിഷ്‌കരിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com