കേരളത്തില്‍ ഈടാക്കിയതിന്റെ ഇരട്ടി, അനുമതിയില്ലാതെ സര്‍വീസ് നടത്തിയതിന് റോബിന്‍ ബസിന് തമിഴ്‌നാട്ടിലും പിഴ

ചാവടി ചെക്ക് പോസ്റ്റിലാണ് റോബിന്‍ മോട്ടോഴ്‌സിന് 70,410 രൂപ പിഴയടക്കേണ്ടി വന്നത്.  ഈ തുകയില്‍ പിഴയ്‌ക്കൊപ്പം ടാക്‌സും  ഈടാക്കി. 
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

കോയമ്പത്തൂര്‍: കേരളത്തില്‍ നിന്നും കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തിയ റോബിന്‍ ബസിന് തമിഴ്നാട്ടിലും പിഴ. അനുമതിയില്ലാതെ സര്‍വ്വീസ് നടത്തിയതിനാണ് നടപടി. കേരളത്തില്‍ ഈടാക്കിയതിന്റെ ഇരട്ടിയോളമാണ് ബസുടമ അടയ്‌ക്കേണ്ടി വന്നത്. ചാവടി ചെക്ക് പോസ്റ്റിലാണ് റോബിന്‍ മോട്ടോഴ്‌സിന് 70,410 രൂപ പിഴയടക്കേണ്ടി വന്നത്.  ഈ തുകയില്‍ പിഴയ്‌ക്കൊപ്പം ടാക്‌സും  ഈടാക്കി. 

ഒരാഴ്ചത്തെ ടാക്‌സും പിഴയും അടച്ച് വാഹന ഉടമ സര്‍വീസ് തുടര്‍ന്നു. ഇതോടെ നവംബര്‍ 24 വരെ തമിഴ്‌നാട്ടിലേക്ക് സര്‍വ്വീസ് നടത്താന്‍ സാധിക്കും.

ഇന്ന് രാവിലെ അഞ്ച് മണിക്ക് പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെട്ട റോബിന്‍ ബസ് 200 മീറ്റര്‍ പിന്നിട്ടപ്പോഴേക്കും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയിരുന്നു. പെര്‍മിറ്റ് ലംഘനത്തിന് 7500 രൂപയാണ് ആദ്യം പിഴ ചുമത്തിയത്. എന്നാല്‍ ബസ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തില്ല. തുടര്‍ന്ന് പാലായിലും അങ്കമാലിയും ബസ് തടഞ്ഞ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.  ആകെ 37, 500 രൂപ ഇതുവരെ കേരളത്തില്‍ നിന്ന് പിഴ വന്നുവെന്ന് റോബിന്‍ ബസുടമ പറഞ്ഞു. നാലിടത്ത് നിര്‍ത്തി പരിശോധനയും ഒരിടത്ത് അല്ലാതെയും പരിശോധന നടത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com