എഴുത്തുകാരന്‍ നാംദേവ് ജാദവിന്റെ മുഖത്ത് കരിയോയില്‍ ഒഴിച്ചു; ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് എന്‍സിപി നേതാവ് പ്രശാന്ത് ജഗ്തപ് 

ശരദ് പവാറിന് അനുകൂലമായി മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് പ്രവര്‍ത്തകര്‍ അക്രമം നടത്തിയത്.
നാംദേവ് ജാദവ്/ ഫെയ്‌സ്ബുക്ക്, വിഡിയോ സ്‌ക്രീന്‍ഷോട്ട്
നാംദേവ് ജാദവ്/ ഫെയ്‌സ്ബുക്ക്, വിഡിയോ സ്‌ക്രീന്‍ഷോട്ട്

പുനെ: എഴുത്തുകാരന്‍ നാംദേവ് ജാദവിന്റെ മുഖത്ത് എന്‍സിപിയിലെ ശരദ് പവാര്‍ അനുകൂലികള്‍ കരിയോയിലൊഴിച്ചു. 
മുഖ്യമന്ത്രിയായിരിക്കെ ശരദ് പവാര്‍ മറാത്ത വിഭാഗത്തിന് സംവരണം നല്‍കിയില്ലെന്ന ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് നാംദേവ് ജാദവ് ആക്രമിക്കപ്പെട്ടത്. 

സംഭവത്തില്‍ പൊലീസ് ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വേണ്ടത്ര സുരക്ഷാ സംവിധാനം ഉണ്ടായിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നുവെന്ന് സംഭവത്തിന്റെ വിഡിയോ ഷെയര്‍ ചെയ്തുകൊണ്ട് അദ്ദേഹം പ്രതികരിച്ചു. 

ശനിയാഴ്ചയായിരുന്നു സംഭവം. പത്രകാര്‍ സംഘിന് സമീപം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്ന സമയത്താണ് പവാര്‍ അനുകൂലികള്‍ ജാദവിന്റെ മുഖത്ത് കരിയോയില്‍ ഒഴിച്ചത്. ശരദ് പവാറിന് അനുകൂലമായി മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് പ്രവര്‍ത്തകര്‍ അക്രമം നടത്തിയത്. പൊലീസുകാര്‍ പ്രവര്‍ത്തകരില്‍ നിന്ന് രക്ഷപ്പെടുത്തി കാറില്‍ കയറ്റുകയായിരുന്നു. 

എന്‍സിപി നേതാവ് പ്രശാന്ത് ജഗ്തപ് ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തി. ശരദ് പവാറിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ നാംദേവ് ജാദവിന്റെ മുഖത്ത് കരിയോയില്‍ ഒഴിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com