ഇത്രയ്‌ക്കൊക്കെ വേണോ?; രാജവെമ്പാലയുടെ തലയില്‍ ചുംബിച്ച് യുവാവ്- വൈറല്‍ വീഡിയോ 

പാമ്പുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്
രാജവെമ്പാലയുടെ തലയിൽ ചുംബിക്കുന്ന യുവാവിന്റെ ദൃശ്യം
രാജവെമ്പാലയുടെ തലയിൽ ചുംബിക്കുന്ന യുവാവിന്റെ ദൃശ്യം
Updated on
1 min read

പാമ്പുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് കൗതുകം ജനിപ്പിക്കുമ്പോള്‍ മറ്റ് ചിലത് ഭയം ഉണ്ടാക്കുന്നതാണ്. ഇപ്പോള്‍ രാജവെമ്പാലയുടെ തലയില്‍ ചുംബിക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

രാജവെമ്പാല എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയപ്പെടുമ്പോഴാണ് യുവാവിന്റെ വേറിട്ട പ്രവൃത്തി. യുവാവ് പാമ്പിനെ ചുംബിക്കുന്നത് കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യല്‍മീഡിയ. രാജവെമ്പാലയുടെ തലയില്‍ ചുംബിക്കുക മാത്രമല്ല, കുറച്ചുനേരം അതേപോലെ നില്‍ക്കുകയും ചെയ്തു യുവാവ്. യുവാവിന്റെ ധൈര്യത്തെ അഭിനന്ദിച്ചും വിമര്‍ശിച്ചും നിരവധി കമന്റുകളാണ് വരുന്നത്. ഇത് കുറച്ച് കടന്നുപോയെന്ന് പറഞ്ഞ് നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്.

ഒരു ആക്രമണത്തിനും മുതിരാതെ രാജവെമ്പാല ശാന്തനായി നില്‍ക്കുന്നത് കണ്ടും സോഷ്യല്‍മീഡിയ അമ്പരപ്പ് പ്രകടിപ്പിച്ചു. മണിക്കൂറുകള്‍ക്കകം 1,63,000 ലൈക്കാണ് വീഡിയോയ്ക്ക് ലഭിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Supreme Court
Dara Singh to be Released?
Chief Justice of India Justice Surya Kant
Taslima Nasrin
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com