'മോദി അപശകുനം'; ശനിയാഴ്‌ച ആറ് മണിക്കുള്ളിൽ മറുപടി നൽകണം, രാഹുൽ ​ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്

ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പിൽ ക്രിക്കറ്റിൽ ഇന്ത്യ പരാജയപ്പെട്ട സാഹചര്യത്തിലായിരുന്നു രാഹുലിന്റെ പരാമർശം
രാഹുൽ ​ഗാന്ധി/ പിടിഐ
രാഹുൽ ​ഗാന്ധി/ പിടിഐ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശത്തിൽ രാഹുൽ ​ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്. ശനിയാഴ്‌ച ആറ് മണിക്കുള്ളിൽ മറുപടി നൽകണമെന്നാണ് നിർദേശം. ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പിൽ ക്രിക്കറ്റിൽ ഇന്ത്യ പരാജയപ്പെട്ട സാഹചര്യത്തിലായിരുന്നു രാഹുലിന്റെ പരാമർശം. മത്സരം കാണാൻ മോദി എത്തിയതാണ് ഇന്ത്യ ലോകകപ്പിൽ തോൽക്കാൻ കാരണമെന്നും മോദി അപശകുനമാണെന്നുമായിരുന്നു രാഹുൽ ​ഗാന്ധിയുടെ പരാമർശം. 

'അപശകുനം' പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ ഡൽഹി പൊലീസിന് പരാതിയും ലഭിച്ചു. രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്തപ്പോഴായിരുന്നു മോദിയെ രാഹുൽ പരിഹസിച്ചത്. മോദി സ്റ്റേഡിയത്തിലെത്തും വരെ മികച്ച പ്രകടനമായിരുന്നു ഇന്ത്യയുടേത്.

എന്നാല്‍ അപശകുനമെത്തിയതോടെ പിന്നീടങ്ങോട്ട് ടീമിന്‍റെ താളം തെറ്റുകയും കളി തോല്‍ക്കുകയുമായിരുന്നുവെന്ന് രാഹുല്‍ പരിഹസിച്ചു. രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാക്കളുടെ തമ്മിലടിയെ റണ്‍ ഔട്ടാക്കാന്‍ പരസ്പരം ശ്രമിക്കുന്ന ബാറ്റ്സ്മാന്‍മാരോട് ഉപമിച്ചതിന് മറുപടിയായി കൂടിയാണ് ക്രിക്കറ്റുമായി ബന്ധപ്പെടുത്തി രാഹുൽ മോദിക്ക് തിരിച്ചടി നല്‍കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com