

ന്യൂഡല്‍ഹി: ഡല്‍ഹി പൊലീസിന്റെ റെയ്ഡില്‍ പ്രതികരണവുമായി ന്യൂസ് വെബ്‌പോര്‍ട്ടലായ ന്യൂസ് ക്ലിക്ക്. എഫ്‌ഐആറിന്റെ പകര്‍പ്പോ, അതുമായി ബന്ധപ്പെട്ട് അളുകള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങളോ ഒന്നും തങ്ങളെ അറിയിച്ചിട്ടില്ലെന്ന് ന്യൂസ്്ക്ലിക്ക് അധികൃതര്‍ അറിയിച്ചു.
'ന്യൂസ് ക്ലിക്കിന്റെ ഓഫിസുകളിലും ജീവനക്കാരുടെ വീടുകളിലും ഇന്നലെ ഡല്‍ഹി പൊലീസ് റെയ്ഡ് നടത്തി.എന്നാല്‍ ഇതിന്റെ എഫ്‌ഐആറോ, ഞങ്ങള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങളെ കുറിച്ചുള്ള കൃത്യമായ വിവരമോ അറിയിച്ചിട്ടില്ല''- അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു. പിടിച്ചെടുക്കല്‍ മെമ്മോകള്‍, പിടിച്ചെടുത്ത ഡാറ്റയുടെ ഹാഷ് മൂല്യങ്ങള്‍, അല്ലെങ്കില്‍ ഡാറ്റയുടെ പകര്‍പ്പുകള്‍ എന്നിവ പോലുള്ള ഒരു നടപടിക്രമവും പാലിക്കാതെ, ന്യൂസ്‌ക്ലിക്ക് പരിസരത്ത് നിന്നും ജീവനക്കാരുടെ വീടുകളില്‍ നിന്നും ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയായിരുന്നു.
റിപ്പോര്‍ട്ടിങ് തുടരാതിരിക്കാന്‍ ഓഫീസ് സീല്‍ ചെയ്ത നടപടി പത്രസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ്.
നിയമാനുസൃതമല്ലാത്ത ഒരു സാമ്പത്തിക സഹായവും സ്ഥാപനം സ്വീകരിച്ചിട്ടില്ല. ചൈനീസ് പ്രൊപ്പഗാണ്ട സൈറ്റിലൂടെ ഉയര്‍ത്തിക്കൊണ്ട് വന്നിട്ടില്ല. നേരിട്ടോ അല്ലാതെയോ ചൈനയുടെ ഒരു വാര്‍ത്തയും പ്രസിദ്ധീകരിച്ചിട്ടില്ലെന്നും ന്യൂസ് ക്ലിക്ക് പ്രതികരണത്തില്‍ പറഞ്ഞു.
ന്യൂസ്‌ക്ലിക്ക് പരിസരത്ത് നിന്നും ജീവനക്കാരുടെ വീടുകളില്‍ നിന്നും ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തു. ചൈനീസ് പ്രചരണം നടത്തിയതിനാണ് നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (യുഎപിഎ) ചുമത്തിയത് എന്നാണ് പറയുന്നത്. വിമര്‍ശനങ്ങളെ രാജ്യദ്രോഹമോ 'ദേശവിരുദ്ധ' പ്രചരണമോ ആയി കണക്കാക്കുന്ന സര്‍ക്കാരിന്റെ നടപടികളെ ശക്തമായി അപലപിക്കുന്നു.
ആര്‍ബിഐ നിയന്ത്രണത്തിലുള്ള ബാങ്കിങ് ഇടപാടുകള്‍ മാത്രമാണ് സ്ഥാപനത്തിനുള്ളത്. ഇതുവരെ നല്‍കിയ എല്ലാ വാര്‍ത്തയും വെബ്സൈറ്റില്‍ ലഭ്യമാണ്. ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാം. ചൈനീസ് പ്രൊപ്പഗാണ്ട ആരോപിക്കാവുന്ന ഒരു വാര്‍ത്തയോ വീഡിയോയോ ഡല്‍ഹി പൊലീസിന് ചൂണ്ടിക്കാണിക്കാനില്ല. കര്‍ഷക സമരം, ഡല്‍ഹി കലാപം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് മാത്രമേ പൊലീസിന് ചോദിക്കാനുള്ളു. നിയമസംവിധാനത്തില്‍ പൂര്‍ണമായ വിശ്വാസമുണ്ട്. രാജ്യത്തെ ഭരണഘടന ഉറപ്പുനല്‍കുന്ന മാധ്യമസ്വാതന്ത്ര്യത്തിന് വേണ്ടി പോരാടും. - ന്യൂസ് ക്ലിക്ക് വിശദീകരണത്തില്‍ പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates