ഹമാസ് ആക്രമണം; ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കി എയര്‍ ഇന്ത്യ

ഹമാസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസ് റദ്ദാക്കി എയര്‍ ഇന്ത്യ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഹമാസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസ് റദ്ദാക്കി എയര്‍ ഇന്ത്യ. ഇന്ന് ഡല്‍ഹിയില്‍ നിന്ന് ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവിലേക്ക് പോകേണ്ടിയിരുന്ന എഐ139 വിമാനവും ടെല്‍ അവീവില്‍ നിന്ന് തിരിച്ച് ഡല്‍ഹിയിലേക്ക് വരാനിരുന്ന എഐ140 വിമാവുമായി റദ്ദാക്കിയത്. 

യാത്രക്കാരുടേയും ജീവനക്കാരുടേയും സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. 

ഇസ്രയേലിലുള്ള ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കഴിയുന്ന വീടുകളില്‍ തന്നെ കഴിയണം. അനാവശ്യമായി പുറത്തിറങ്ങരുതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 

18,000 ഓളം ഇന്ത്യക്കാര്‍ ഇസ്രയേലില്‍ ജോലി ചെയ്യുന്നതായാണ് കണക്കുകള്‍.  ഇന്ത്യക്കാര്‍ താമസിക്കുന്ന ഇടങ്ങളിലും യുദ്ധസമാനമായ സാഹചര്യമാണ്. ഇസ്രായേലിലുള്ള മലയാളികള്‍ ബങ്കറിലേക്ക് മാറിയതായും റിപ്പോര്‍ട്ടുകളുണ്ട്.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com