ഗഗന്‍യാന്‍ പരീക്ഷണ വിക്ഷേപണം ഒക്ടോബര്‍ 21, ക്രൂ എസ്‌കേപ്പ് നിര്‍ണായകമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍

മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനുള്ള ശേഷി തെളിയിക്കുകയാണ് ഗഗന്‍യാന്‍ ദൗത്യം. ഭ്രമണപഥത്തിലെത്തിച്ച് തിരികെ ഭൂമിയിലേക്കെത്തിക്കുന്നതാണ് പദ്ധതി. 
ഫോട്ടോ: എഎൻഐ
ഫോട്ടോ: എഎൻഐ

ചെന്നൈ:  ഗഗന്‍യാന്‍ പരീക്ഷണ വിക്ഷേപണം ഒക്ടോബര്‍ 21-നെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ്. മൂന്ന് പരീക്ഷണ വിക്ഷേപണവും അതിന് ശേഷം ആളില്ലാ വിക്ഷേപണവും നടത്തിയ ശേഷമായിരിക്കും ദൗത്യമെന്നും അദ്ദേഹം പറഞ്ഞു. മധുരയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇസ്രോ മേധാവി. 

മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനുള്ള ശേഷി തെളിയിക്കുകയാണ് ഗഗന്‍യാന്‍ ദൗത്യം. ഭ്രമണപഥത്തിലെത്തിച്ച് തിരികെ ഭൂമിയിലേക്കെത്തിക്കുന്നതാണ് പദ്ധതി. 

പദ്ധതിയിലെ നിര്‍ണായകമായ സംവിധാനമാണ് ക്രൂ എസ്‌കേപ്പ് സിസ്റ്റം. റോക്കറ്റിന് എന്തെങ്കിലും സംഭവിച്ചാല്‍, പൊട്ടിത്തെറിച്ചേക്കാവുന്ന റോക്കറ്റില്‍ നിന്നും കുറഞ്ഞത് രണ്ട് കിലോമീറ്ററെങ്കിലും മാറ്റി യാത്രികരെ സംരക്ഷിക്കണം.വിക്ഷേപണം നടത്തിയതിന് ശേഷം ദൗത്യം ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടായാല്‍ യാത്രികരെ സുരക്ഷിതമായി തിരികെയെത്തിക്കേണ്ടതുണ്ട്. ക്രൂ എസ്‌കേപ്പ് സംവിധാനത്തിന്റെ കൃത്യത പരിശോധിക്കാനാണ് പദ്ധതിയെന്നും സോമനാഥ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com