'തെറ്റുകള്‍ അംഗീകരിച്ചില്ലെങ്കിലും സത്യം പുറത്തുവരും', മഹുവക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അനുരാഗ് ഠാക്കൂര്‍ 

പാര്‍ലമെന്ററി കമ്മിറ്റി വിളിപ്പിച്ചാല്‍ ആരായാലും ഹാജരായി അവരുടെ ഭാഗം വ്യക്തമാക്കണമെന്നും  മന്ത്രി പറഞ്ഞു
അനുരാഗ് ഠാക്കൂര്‍/ പിടിഐ
അനുരാഗ് ഠാക്കൂര്‍/ പിടിഐ

ന്യൂഡല്‍ഹി:  തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ദേശീയ സുരക്ഷ വിട്ടുവീഴ്ച ചെയ്ത് വലിയ അഴിമതിയാണ് എംപി നടത്തിയതെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍. പാര്‍ലമെന്ററി കമ്മിറ്റി വിളിപ്പിച്ചാല്‍ ആരായാലും ഹാജരായി അവരുടെ ഭാഗം വ്യക്തമാക്കണമെന്നും  മന്ത്രി പറഞ്ഞു. മഹുവ തെറ്റുകള്‍   അംഗീകരിച്ചില്ലെങ്കിലും സത്യം പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.  

എങ്ങനെയാണ് ഇത്തരം രഹസ്യവിവരങ്ങള്‍ ഒരു എംപി മറിച്ചുവിറ്റതെന്ന് രാജ്യത്തിന് അറിയണം. ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമാണിത്. വലിയ അഴിമതിയാണ് ഇതിനു പിന്നില്‍. സംഭവത്തില്‍ എത്രയും വേഗം അന്വേഷണം നടത്തി നടപടി സ്വീകരിക്കണം. വളരെ ആശങ്കപ്പെടുത്തുന്ന വിഷയമാണിതെന്നും  മന്ത്രി പറഞ്ഞു.  

എത്തിക്‌സ് കമ്മിറ്റിക്കു മുന്നില്‍ ഹാജരാകാന്‍ തീയതി മാറ്റി നല്‍കണമെന്ന മഹുവയുടെ ആവശ്യത്തോടുള്ള പ്രതികരണമായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. മഹുവയ്ക്കെതിരെ വിമര്‍ശനവുമായി നിരവധി ബിജെപി നേതാക്കള്‍ രംഗത്തുവന്നതിനു പിന്നാലെയാണ് കേന്ദ്രമന്ത്രിയും പ്രതികരിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com