സാധുവല്ലാത്ത വിവാഹങ്ങളിലെ കുട്ടികള്‍ക്കും മാതാപിതാക്കളുടെ പാരമ്പര്യ സ്വത്തില്‍ അവകാശം: സുപ്രീം കോടതി

സാധുവല്ലാത്ത വിവാഹങ്ങളിലൂടെ ജനിക്കുന്ന കുട്ടികള്‍ക്ക് ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമ പ്രകാരം മാതാപിതാക്കളുടെ പാരമ്പര്യ സ്വത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീം കോടതി
സുപ്രിം കോടതി/ഫയല്‍
സുപ്രിം കോടതി/ഫയല്‍

ന്യൂഡല്‍ഹി:  സാധുവല്ലാത്ത വിവാഹങ്ങളിലൂടെ ജനിക്കുന്ന കുട്ടികള്‍ക്ക് ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമ പ്രകാരം മാതാപിതാക്കളുടെ പാരമ്പര്യ സ്വത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീം കോടതി. സാധുവല്ലാത്തതോ സാധുവല്ലാത്തതായി നിയമപരമായി വിധിക്കാവുന്നതോ ആയ വിവാഹങ്ങളിലെ കുട്ടികള്‍ക്ക് ഇതു ബാധകമാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

ഹിന്ദു കൂട്ടു കുടുംബത്തിന്റെ സ്വത്തില്‍ മരിച്ചുപോയ മാതാപിതാക്കളുടെ ഓഹരിക്ക് ഈ കുട്ടികള്‍ക്ക് അര്‍ഹതയുണ്ട്. എന്നാല്‍ മാതാപിതാക്കളുമായി ഓഹരി തുല്യത പങ്കിടുന്ന മറ്റു ബന്ധുക്കളുടെ സ്വത്തിന് ഇവര്‍ അര്‍ഹരല്ലെന്നും കോടതി വ്യക്തമാക്കി.

ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം ഹിന്ദു കൂട്ടു കുടുംബങ്ങള്‍ക്കു മാത്രമാണ് ഉത്തരവ് ബാധകമെന്ന് കോടതി ചൂണ്ടിക്കാട്ടി. സാധുവല്ലാത്ത വിവാഹങ്ങളില്‍ ജനിച്ച കുഞ്ഞുങ്ങള്‍ക്കു പാരമ്പര്യ സ്വത്തിന് അര്‍ഹതയുണ്ടെന്ന വിധിയില്‍, ഹിന്ദു കൂട്ടു കുടുംബങ്ങളെ സംബന്ധിച്ചു വ്യക്തത ആരാഞ്ഞ് രണ്ടംഗ ബെഞ്ച് റഫര്‍ ചെയ്ത കേസിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ വിധി. മാതാപിതാക്കള്‍ സ്വന്തമായി സമ്പാദിച്ചതോ പാരമ്പര്യമായി ലഭിച്ചതോ ആയ സ്വത്തിന് കുട്ടികള്‍ക്ക് അര്‍ഹതയുണ്ടെന്നായിരുന്നു രണ്ടംഗ ബെഞ്ച് വിധിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com