'ഞാന്‍ സനാതന ധര്‍മ്മത്തെ ബഹുമാനിക്കുന്നു'; ആരേയും വേദനിപ്പിക്കരുതെന്ന് മമത,'ഇന്ത്യയില്‍' ഭിന്നത

തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ്മത്തെ കുറിച്ചുള്ള പരാമര്‍ശത്തില്‍ 'ഇന്ത്യ' സഖ്യത്തില്‍ ഭിന്നത
മമത ബാനര്‍ജി, ഉദയനിധി സ്റ്റാലിന്‍
മമത ബാനര്‍ജി, ഉദയനിധി സ്റ്റാലിന്‍

കൊല്‍ക്കത്ത: തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ്മത്തെ കുറിച്ചുള്ള പരാമര്‍ശത്തില്‍ 'ഇന്ത്യ' സഖ്യത്തില്‍ ഭിന്നത. താന്‍ സനാതന ധര്‍മ്മത്തെ ബഹുമാനിക്കുന്നെന്നും എല്ലാ മതവിഭാഗങ്ങള്‍ക്കും വെവ്വേറെ വികാരമുണ്ടെന്നും മമത ബാനര്‍ജി പറഞ്ഞു. 

'എല്ലാ മതങ്ങള്‍ക്കും വെവ്വേറെ വികാരങ്ങളുണ്ട്. ഇന്ത്യ എന്നാല്‍ നാനാത്വത്തില്‍ ഏകത്വമാണ്. ഒരു വിഭാഗം ആളുകളെ വേദനിപ്പിക്കുന്ന ഒരു കാര്യത്തിലും നമ്മള്‍ ഇടപെടരുത്. ഞാന്‍ സനാതന ധര്‍മ്മത്തെ ബഹുമാനിക്കുന്നു. ഋഗ്വേദവും അഥര്‍വവേദവും അതില്‍ നിന്നാണ് നാം അറിയുന്നത്. ഒരുപാട് വൈദികര്‍ക്ക് എന്റെ സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കുന്നു. അവര്‍ മതപരമായ ചടങ്ങുകള്‍ നടത്തുന്നുമുണ്ട്' മമത കൂട്ടിച്ചേര്‍ത്തു. 

തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് ഫോറം ചെന്നൈയില്‍ ശനിയാഴ്ച സംഘടിപ്പിച്ച സമ്മേളനത്തില്‍സംസാരിക്കവെയാണ് സനാതനധര്‍മത്തെ പിഴുതുകളയണമെന്ന് സ്റ്റാലിന്റെ മകനും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ അഭിപ്രായപ്പെട്ടത്. ജാതിയുടെയും മതത്തിന്റെയും പേരില്‍ അസമത്വവും അനീതിയും വളര്‍ത്തുന്ന സനാതനധര്‍മം സാമൂഹികനീതിയെന്ന ആശയത്തിന് വിരുദ്ധമാണ്. കൊതുകിനെയും മലമ്പനിയെയും കോവിഡിനെയും ഡെങ്കിപ്പനിയെയും എതിര്‍ത്തതുകൊണ്ട് കാര്യമില്ല, അവയെ ഉന്മൂലനംചെയ്യുകയാണ് വേണ്ടത്. സനാതനധര്‍മവും അതുപോലെയാണെന്നുമായിരുന്നു ഉദയനിധി സ്റ്റാലിന്‍ അഭിപ്രായപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com