'ലോകത്തൊട്ടാകെ കുടുംബ വ്യവസ്ഥിതി തകരുന്നു, പക്ഷേ ഭാരതത്തില്‍...'; മോഹന്‍ ഭാഗവത് 

ലോകത്തൊട്ടാകെ കുടുംബ വ്യവസ്ഥിതി തകര്‍ച്ചയുടെ പാതയിലാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്
ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്/ ഫയല്‍ ചിത്രം
ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്/ ഫയല്‍ ചിത്രം

മുംബൈ: ലോകത്തൊട്ടാകെ കുടുംബ വ്യവസ്ഥിതി തകര്‍ച്ചയുടെ പാതയിലാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. എന്നാല്‍ ഇന്ത്യയില്‍ സ്ഥിതി വ്യത്യസ്തമാണ്. ഭാരതം ഈ പ്രതിസന്ധിയെ മറികടന്നു. പൊരുള്‍ തേടിയുള്ള യാത്രയാണ് ഈ പ്രതിസന്ധിയെ മറികടക്കാന്‍ ഇന്ത്യയെ പ്രാപ്തമാക്കിയതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.നാഗ്പൂരില്‍ പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ആര്‍എസ് എസ് മേധാവി. 

ഇന്ത്യയുടെ സംസ്‌കാരത്തിന്റെ വേരുകള്‍ സത്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ സംസ്‌കാരത്തെ വേരോടെ പിഴുതെറിയാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അതൊന്നും വിജയിക്കുന്നില്ലെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

ലൗകിക സുഖങ്ങള്‍ക്ക് പിന്നാലെ പോകുന്ന പ്രവണത വര്‍ധിച്ച് വരികയാണ്. ഇതിന് വേണ്ടിയുള്ള പ്രയത്‌നങ്ങളെ ചിലര്‍ സാംസ്‌കാരിക മാര്‍ക്‌സിസം പോലെയുള്ള സ്വാര്‍ത്ഥ തത്ത്വചിന്തകളിലൂടെ ന്യായീകരിക്കാന്‍ ശ്രമിക്കുകയാണ്. 'ലൗകിക സുഖങ്ങളിലേക്കുള്ള ഈ ചായ്വ് പരിധി കടന്നിരിക്കുന്നു. ചിലര്‍ തങ്ങളുടെ സ്വാര്‍ത്ഥ താത്പര്യങ്ങളാല്‍ ലൗകിക സുഖങ്ങള്‍ നിറവേറ്റാനുള്ള ഈ പ്രവണത ശരിയാണെന്ന് ന്യായീകരിക്കാന്‍ ശ്രമിക്കുന്നു. ഇതിനെ ഇന്ന് സാംസ്‌കാരിക മാര്‍ക്സിസം എന്ന് വിളിക്കുന്നു'- ആര്‍എസ്എസ് മേധാവി പറഞ്ഞു.

ഇത്തരം അനാചാരങ്ങള്‍ക്ക് നല്ല പേര് നല്‍കി അവര്‍ പിന്തുണയ്ക്കുന്നു. സമൂഹത്തിലെ ഇത്തരം അരാജകത്വം അവരെ സഹായിക്കുന്നതിനാലാണ് അവര്‍ ഇത് ചെയ്യുന്നത്. ഇത്തരം പ്രവൃത്തികളിലൂടെ അവരുടെ മേധാവിത്വം സ്ഥാപിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിവിധ തത്ത്വചിന്തകളെയും പ്രത്യയശാസ്ത്രങ്ങളെയും കുറിച്ച് സംസാരിക്കുന്നതിലൂടെ ചിലര്‍ നല്ലതിനെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഇത്തരം തത്ത്വചിന്തകള്‍ സൃഷ്ടിക്കുന്ന പ്രതിസന്ധി നമ്മുടെ രാജ്യത്തും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും വ്യാപകമാണ്. ഇതിന്റെ ഫലമായി കുടുംബ വ്യവസ്ഥിതി തകരുകയാണ്. എന്നാല്‍ സത്യത്തെ അടിസ്ഥാനമാക്കി നിലക്കൊള്ളുന്നത് കൊണ്ട് ഭാരതത്തിന് അതിജീവിക്കാന്‍ കഴിയും. ഭാരത സംസ്‌കാരത്തിന്റെ വേരുകള്‍ ഉറച്ചതും സത്യത്തില്‍ അധിഷ്ഠിതവുമാണെന്നും അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com