ജോ ബൈഡന്‍ ഇന്ത്യയിലെത്തി;  ഇന്ന് മോദിയുമായി കൂടിക്കാഴ്ച; വീഡിയോ

പ്രസിഡന്റായ ശേഷമുള്ള ബൈഡന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനമാണിത്.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഇന്ത്യയില്‍ എത്തിയപ്പോള്‍
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഇന്ത്യയില്‍ എത്തിയപ്പോള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ശനിയാഴ്ച തുടങ്ങുന്ന ദ്വിദിന ജി-20 ഉച്ചകോടിയില്‍ പങ്കെമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ത്യയിലെത്തി. മൂന്ന് വര്‍ഷത്തിനുശേഷമാണ് അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യയിലെത്തിയത്.എയര്‍ഫോഴ്സ് വണ്‍ വിമാനത്തിലെത്തിയ ബൈഡനെ പാലം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കേന്ദ്രസഹമന്ത്രി വി കെ സിങ്ങ് സ്വീകരിച്ചു . പ്രസിഡന്റായ ശേഷമുള്ള ബൈഡന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനമാണിത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ബൈഡനും ഇന്ന് ഉഭയകക്ഷി ചര്‍ച്ച നടത്തും. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സാമ്പത്തിക-പ്രതിരോധ സഹകരണം കൂടുതല്‍ ശക്തമാക്കല്‍, നേരിട്ടുള്ള വിദേശനിക്ഷേപം വര്‍ധിപ്പിക്കല്‍, കാലാവസ്ഥ വ്യതിയാന പ്രതിരോധം, ഹരിത വാതകങ്ങളുടെ ഉപയോഗം എന്നീ വിഷയങ്ങളില്‍ ആശയവിനിമയം നടക്കും. ഇരു രാജ്യങ്ങളും 2021ല്‍ 'ക്ലൈമറ്റ് ആന്‍ഡ് ക്ലീന്‍ എനര്‍ജി അജന്‍ഡ -2030' കരാര്‍ ഒപ്പിട്ടിരുന്നു. ഇന്ത്യയില്‍ ആറ് ആണവ റിയാക്ടറുകളുടെ നിര്‍മാണത്തിനായി ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡും (എന്‍പിസിഐഎല്‍) അമേരിക്കന്‍ കമ്പനിയായ വെസ്റ്റിങ്സ് ഇലക്ട്രിക് കമ്പനിയും (ഡബ്ല്യുഇസി) നടത്തിവരുന്ന ചര്‍ച്ചയുടെ പുരോഗതിയും വിലയിരുത്തും.

ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഇന്ത്യന്‍ വംശജനുമായ ഋഷി സുനക്, ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ, ഓസ്ട്രേലിയ പ്രധാനമന്ത്രി ആന്തണി ആല്‍ബനിസ്, സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ തുടങ്ങിയ ലോകനേതാക്കളും ഇന്ത്യയിലെത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com