കുതിപ്പ് തുടർന്ന് ആദിത്യ എൽ വൺ; നാലാം ഭ്രമണപഥ ഉയർത്തലും വിജയകരം

അടുത്ത ഘട്ടം ട്രാന്‍സ്- ലെഗ്രാഞ്ചിയന്‍ പോയിന്റ് 1 ഇന്‍സെര്‍ഷന്‍ സെപ്റ്റംബര്‍ 19 ന് നടക്കും
ആദിത്യ എല്‍ 1/ ഐഎസ്ആര്‍ഒ ട്വിറ്ററില്‍ നിന്ന്‌
ആദിത്യ എല്‍ 1/ ഐഎസ്ആര്‍ഒ ട്വിറ്ററില്‍ നിന്ന്‌

ബംഗലൂരു: സൗര രഹസ്യങ്ങള്‍ തേടിയുള്ള ഐഎസ്ആര്‍ഒ ദൗത്യം ആദിത്യ എല്‍ വണ്‍ വിജയക്കുതിപ്പ് തുടരുന്നു.  നാലാം ഘട്ട ഭ്രമണപഥ മാറ്റവും വിജയകരമായതായി ഐഎസ്ആര്‍ഒ അറിയിച്ചു. പുലർച്ചെ രണ്ടുമണിയോടെയാണ് നാലാം ഭ്രമണപഥം ഉയർത്തൽ നടന്നത്. ഭൂമിക്കു ചുറ്റുമുള്ള അവസാന ഭ്രമണപഥ ഉയർത്തലാണ് പൂർത്തിയാക്കിയത്. 

ഭൂമിയിൽ നിന്ന് 256 കിലോമീറ്റർ അടുത്ത ദൂരവും 1,21,973 കിലോമീറ്റർ അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലാണ് പേടകം ഇപ്പോഴുള്ളത്.  ദീർഘവൃത്താകൃതിയിലുള്ളതാണ് പുതിയ ഭ്രമണപഥം. അടുത്ത ഘട്ടം ട്രാന്‍സ്- ലെഗ്രാഞ്ചിയന്‍ പോയിന്റ് 1 ഇന്‍സെര്‍ഷന്‍ സെപ്റ്റംബര്‍ 19 ന് നടക്കും. 

ഇതോടെയാകും ആദിത്യ എല്‍വണ്‍ ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണപഥത്തില്‍ നിന്നും പുറത്തു കടക്കുക. ഭൂമിയില്‍നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ലഗ്രാഞ്ച് പോയിന്റ് ഒന്നില്‍നിന്നാണ് പേടകം സൂര്യനെ നിരീക്ഷിച്ച് വിവരങ്ങള്‍ ശേഖരിക്കുക. സൂര്യന്റേയും ഭൂമിയുടേയും ഗുരുത്വാകര്‍ഷണ പരിധിയില്‍പെടാത്ത മേഖലയാണിത്.അത്യാധുനികമായ ഏഴ് പരീക്ഷണ ഉപകരണങ്ങളാണ് ആദിത്യയിലുള്ളത്.

സൂര്യനിലെ കാലാവസ്ഥ, വിവിധ മണ്ഡലങ്ങള്‍,  സൗരവാതങ്ങളും അവയുടെ രൂപീകരണവും കൊറോണല്‍ മാസ് ഇജക്ഷന്‍, സൗരജ്വാലകളുടെ സ്വഭാവവും സഞ്ചാരവും തുടങ്ങിയവയെല്ലാം ഇവ പഠിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും സെപ്റ്റംബര്‍ രണ്ടിനാണ് ആദിത്യ എല്‍ വണ്‍ വിക്ഷേപിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com