'ഇന്ത്യ സഖ്യത്തിനൊപ്പം ഐക്യത്തോടെ പോരാടണം'; കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തില്‍ സോണിയ 

By സമകാലികമലയാളം ഡെസ്ക്   |   Published: 16th September 2023 08:46 PM  |  

Last Updated: 16th September 2023 08:46 PM  |   A+A-   |  

sonia_gandhi

സോണിയ ഗാന്ധി/ ഫയല്‍

 


ന്യൂഡല്‍ഹി: പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' മുന്നണിക്കൊപ്പം ഐക്യത്തോടെ പോരാടണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ സോണിയ ഗാന്ധിയുടെ ആഹ്വാനം. ബിജെപിക്കെതിരെ 'ഇന്ത്യ'യ്ക്കൊപ്പം പാര്‍ട്ടി ഐക്യത്തോടെ പോരാടേണ്ടതുണ്ടെന്ന് സോണിയ ഗാന്ധി പറഞ്ഞു.  

മുന്നണിയിലെ സീറ്റ് പങ്കിടല്‍ ചര്‍ച്ചകള്‍ ആരംഭിച്ചതിന് പിന്നാലെയാണ് ഐക്യ ആഹ്വാനവുമായി സോണിയ രംഗത്തെത്തിയത്.  ബംഗാള്‍, ഡല്‍ഹി, പഞ്ചാബ് എന്നിവിടങ്ങളില്‍ സീറ്റ് പങ്കിടല്‍ തടസ്സം നേരിടേണ്ടിവരുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

ജനവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ ബിജെപി സര്‍ക്കാരിനെ നേരിടാന്‍ ഇന്ത്യ സഖ്യം മുന്നേറുകയാണെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. ഇന്ത്യ സഖ്യത്തിന്റെ മുന്നേറ്റത്തില്‍ അസ്വസ്ഥരായ ബിജെപി സര്‍ക്കാര്‍ പ്രതിപക്ഷത്തിനെതിരെ പ്രതികാര നടപടി സ്വീകരിക്കുകയാണ്. പാര്‍ലമെന്റില്‍ പ്രതിപക്ഷത്തെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെ അപലപിക്കുന്നുവെന്നും ഖര്‍ഗെ പറഞ്ഞു.


ഈ വാര്‍ത്ത കൂടി വായിക്കൂ ജ്യൂസ് കടക്കാരന്‍ നിന്ന നില്‍പ്പില്‍ ശതകോടീശ്വരന്‍; ബോളിവുഡ് താരങ്ങള്‍ നിരന്ന 200 കോടി പൊടിച്ച വിവാഹം, വാതുവെയ്പ്പ് സാമ്രാജ്യം തീര്‍ത്ത 'മഹാദേവ് ബുക്ക്'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ