500 രൂപയ്ക്ക് ഗ്യാസ്, സ്ത്രീകള്‍ക്ക് മാസം 2,500 രൂപവീതം; സൗജന്യ യാത്ര, തെലങ്കാനയില്‍ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ്

By സമകാലികമലയാളം ഡെസ്ക്   |   Published: 17th September 2023 07:44 PM  |  

Last Updated: 17th September 2023 07:49 PM  |   A+A-   |  

sonia_gandhi

സോണിയ ഗാന്ധി/ ഫയൽ ചിത്രം

 

ഹൈദരാബാദ്: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയില്‍ ആറിന വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ്. തെലങ്കാന സംസ്ഥാന രൂപീകരണ വാര്‍ഷികത്തില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച റാലിയില്‍ വെച്ച് സോണിയാ ഗാന്ധിയാണ് പ്രഖ്യാപനം നടത്തിയത്. 

മഹാലക്ഷ്മി സ്‌കീമിന്റെ കീഴില്‍ സ്ത്രീകള്‍ക്ക് മാസം 2,500 രൂപവീതം ധനസഹായം നസല്‍കും. 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടര്‍ നല്‍കും. തെലങ്കാന സ്റ്റേറ്റ് ആര്‍ടിസിയിലെ ബസുകളില്‍ സംസ്ഥാനമൊട്ടാകെ വനിതകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കും. 

ഗൃഹജ്യോതി പദ്ധതിയുടെ ഭാഗമായി 200 യൂണിറ്റ് സൗജന്യ വൈദ്യുതി നല്‍കും. വീടില്ലാത്തവര്‍ക്ക് വീടു വയ്ക്കാനായി സ്ഥലും അഞ്ചുലക്ഷം രൂപയും നല്‍കും. കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 15,000 രൂപവീതവും കര്‍ഷകത്തൊഴിലാളികള്‍ക്ക് 12,000 രൂപയും ധനസഹായം നല്‍കുമെന്നും സോണിയ പ്രഖ്യാപിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 100 മണിക്കൂര്‍ പിന്നിട്ട് സേനയുടെ പോരാട്ടം; അനന്ത്‌നാഗില്‍ ഭീകരവേട്ട തുടരുന്നു

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ