'അത് ഞങ്ങളുടേത്' ; വനിതാ സംവരണ ബില്ലില്‍ സോണിയാഗാന്ധി

വനിതാ സംവരണ ബില്‍ നാളെ ലോക്‌സഭയില്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്
സോണിയാ​ഗാന്ധി/ പിടിഐ
സോണിയാ​ഗാന്ധി/ പിടിഐ

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയ വനിതാ സംവരണ ബില്‍ കോണ്‍ഗ്രസിന്റേതെന്ന് പാര്‍ട്ടി മുന്‍ അധ്യക്ഷ സോണിയാഗാന്ധി. പ്രത്യേക സമ്മേളനത്തിനായി പാര്‍ലമെന്റിലേക്ക് എത്തുമ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു സോണിയയുടെ പ്രതികരണം. വനിതാ സംവരണ ബില്‍ നാളെ ലോക്‌സഭയില്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. 

വനിതാ സംവരണ ബില്ലിന് ഇന്നലെ വൈകീട്ട് ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗമാണ് അംഗീകാരം നല്‍കിയത്. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ കോണ്‍ഗ്രസ് ഇന്നലെ തന്നെ സ്വാഗതം ചെയ്തിരുന്നു. തങ്ങള്‍ ഇതു ദീര്‍ഘകാലമായി ഉന്നയിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. 

ബില്ലിന്റെ വിശദാംശങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് പറഞ്ഞു. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് മുമ്പായി വിളിച്ച സര്‍വകക്ഷി യോഗത്തില്‍ ഇത് ചര്‍ച്ച ചെയ്യാമായിരുന്നു. രഹസ്യമാക്കി വെക്കുന്നതിനു പകരം, വിഷയത്തില്‍ സമവായം ഉണ്ടാക്കാമായിരുന്നുവെന്നും ജയ്‌റാം രമേശ് അഭിപ്രായപ്പെട്ടു.

വനിതാ സംവരണ ബില്‍ കേന്ദ്ര സര്‍ക്കാര്‍ ചൊവ്വാഴ്ച അവതരിപ്പിക്കുകയാണെങ്കില്‍ അത് കോണ്‍ഗ്രസിന്റെയും യുപിഎ സര്‍ക്കാരിലെ സഖ്യകക്ഷികളുടെയും വിജയമായിരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം പറഞ്ഞു. യുപിഎ സര്‍ക്കാരിന്റെ കാലത്ത്, 2010 മാര്‍ച്ച് ഒമ്പതിന് വനിതാ സംവരണ ബില്‍ രാജ്യസഭ പാസാക്കിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com