'വഴിമുടക്കാന്‍ രാഷ്ട്രീയ താത്പര്യങ്ങളെ അനുവദിച്ചില്ല, ഇത് പുതിയ ഇന്ത്യയുടെ ജനാധിപത്യ പ്രതിബദ്ധത'

ഭൂരിപക്ഷമുള്ള ഒരു സര്‍ക്കാരിന് എല്ലാ തടസ്സങ്ങളെയും  മറികടന്ന് പ്രവര്‍ത്തിക്കാനാവുമെന്നാണ് ഇതിലൂടെ തെളിഞ്ഞത്
ബിജെപി ആസ്ഥാനത്തെ സ്വീകരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി/പിടിഐ
ബിജെപി ആസ്ഥാനത്തെ സ്വീകരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി/പിടിഐ

ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ കേവലമായ ഒരു നിയമ നിര്‍മാണം അല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ ഇന്ത്യയുടെ ജനാധിപത്യ പ്രതിബദ്ധതയുടെ പ്രഖ്യാപനമാണ് അതെന്ന് മോദി പറഞ്ഞു. വനിതാ ബില്‍ പാസാക്കിയതിന് ബിജെപി ആസ്ഥാനത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

പാര്‍ലമെന്റിന്റെ ഇരു സഭകളും വലിയ ഭൂരിപക്ഷത്തോടെയാണ് ബില്‍ പാസാക്കിയത്. ഇതില്‍ രാജ്യത്തെ മുഴുവന്‍ സ്ത്രീകളെയും അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. പുതിയ ചരിത്രമാണ് നമ്മള്‍ നിര്‍മിച്ചിരിക്കുന്നത്. കോടിക്കണക്കിനു ജനങ്ങളാണ് ആ ചരിത്രം നിര്‍മിക്കാന്‍ നമുക്ക് അവസരം നല്‍കിയതെന്ന് മോദി പറഞ്ഞു.

വരും തലമുറ ഈ ദിവസം ഓര്‍ത്തുവയ്ക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യും. ചില സമയത്ത് ചില തീരുമാനങ്ങള്‍ക്കു രാജ്യത്തിന്റെ വിധിയെത്തന്നെ മാറ്റിയെഴുതാനുള്ള നിയോഗമുണ്ടാവും. അത്തരമൊരു തീരുമാനത്തിനാണ് നാമെല്ലാം സാക്ഷിയായിരിക്കുന്നത്.

രാജ്യത്തിന്റെ പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനാണ് വിരാമമായിരിക്കുന്നത്. ഭൂരിപക്ഷമുള്ള ഒരു സര്‍ക്കാരിന് എല്ലാ തടസ്സങ്ങളെയും  മറികടന്ന് പ്രവര്‍ത്തിക്കാനാവുമെന്നാണ് ഇതിലൂടെ തെളിഞ്ഞത്. വനിതാ സംവരണത്തിന് എതിരെ നില്‍ക്കാന്‍ ഒരാളുടെയും രാഷ്ട്രീയ താത്പര്യങ്ങളെ നമ്മള്‍ അനുവദിച്ചില്ല- മോദി പറഞ്ഞു. 

ബില്ലിനെ പിന്തുണച്ച എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പാര്‍ലമെന്റ് അംഗങ്ങള്‍ക്കും പ്രധാനമന്ത്രി നന്ദ്ി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com