കുട്ടികള്‍ സ്മാര്‍ട്ട് ഫോണില്‍ ചെലവഴിക്കുന്നത് നാലു മണിക്കൂര്‍ വരെ; മുതിര്‍ന്നവര്‍ ദിവസത്തില്‍ പകുതിയും, സര്‍വേ

 12 വയസിന് താഴെ പ്രായമായ കുട്ടികൾ ദിവസത്തിൽ സ്മാർട്ട്‌ഫോൺ ഉപയോ​ഗിക്കുന്നത് നാല് മണിക്കൂർ വരെയെന്ന് സർവേ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: 12 വയസിന് താഴെ പ്രായമായ കുട്ടികളിൽ 42 ശതമാനവും ഒരു ദിവസം സ്മാർട്ട്‌ഫോണിൽ സമയം ചെലവഴിക്കുന്നത് രണ്ട് മുതൽ നാല് മണിക്കൂർ വരെയെന്ന് സർവേ. ഹാപ്പിനെറ്റ്‌സ് എന്ന ഇന്ത്യൻ സ്റ്റാർട്ട്‌ ആപ്പ് കമ്പനി നടത്തിയ സർവേയുടെതാണ് കണക്കുകൾ. അതേസമയം 12 വയസിന് മുകളിൽ പ്രായമായ കുട്ടികളിൽ 47 ശതമാനവും സ്മാർട്ട്‌ഫോൺ ഉപയോ​ഗിക്കുന്നത് ദിവസത്തിന്റെ പകുതിയുമെന്ന് സർവേ കണക്കുകൾ സൂചിപ്പിക്കുന്നു.

1,500 മാതാപിതാക്കളിൽ നിന്നും ശേഖരിച്ച വിവരങ്ങൾ ആനുസരിച്ച് കുട്ടികളിലെ സ്മാർട്ട് ഫോൺ ഉപയോ​ഗം വർധിച്ചതായി സർവേയിൽ കണ്ടെത്തി. കുട്ടികളിൽ 79 ശതമാനവും യുട്യൂബിലാണ് സമയം ചെലവിഴിക്കുന്നത്. 61 ശതമാനം ഓൺലൈൻ ​ഗെയിമുകളിലും ആശ്രയിക്കുന്നു. കുട്ടികളിൽ ഒരു ദിവസത്തിന്റെ ഭൂരിഭാ​ഗം സമയവും സ്മാർട്ട് ഫോണിലാണ് ചെലവഴിക്കുന്നത്. അച്ചടക്കം സുരക്ഷിതമല്ലാത്ത ഇന്റർനെറ്റിന്റെ ഉപയോ​ഗത്തിന് പരിഹാരമല്ലെന്ന് ​ഹാപ്പിനെറ്റ്സ് സ്ഥാപകൻ റിച്ച സിങ് പറഞ്ഞു.

ഹോംവർക്ക് ചെയ്യുന്നതും സുഹൃത്തുക്കളോട് സംസാരിക്കുന്നതിനും അവർ  ആശ്രസിയക്കുന്നത് സ്മാർട്ട്‌ഫോണിനെയാണ്. സ്മാർട്ട്‌ ഫോണുകൾ കുട്ടികൾക്ക് അത്യാവശ്യമാണ് എന്നാൽ അത് നിയന്ത്രിക്കുക എന്നതാണ് മാതാപിതാക്കൾക്ക് ചെയ്യാൻ കഴിയുന്ന കാര്യം. ഹാപ്പിനെറ്റ്‌സിന്റെ പെരന്റെൽ കൺട്രോൾ ബോക്‌സിലൂടെ 110 സ്മാർട്ട് ഫോൺ ആപ്പുകളുടെ ഉപയോ​ഗം മാതാപിതാക്കൾക്ക് നിയന്ത്രിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com