നീറ്റ് പിജി പരീക്ഷ മാറ്റില്ല; ഹര്‍ജി സുപ്രീം കോടതി തള്ളി

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
Supreme Court refuses to postpone NEET PG exam
സുപ്രീം കോടതിഫയല്‍
Published on
Updated on

ന്യൂഡല്‍ഹി: നാളെ നടത്താനിരുന്നു നീറ്റ് പിജി പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട ഹര്‍ജി സുപ്രീം കോടതി തള്ളി. നിലവില്‍ അനുവദിച്ചിരിക്കുന്ന പരീക്ഷ കേന്ദ്രങ്ങളിലേക്ക് എത്തിപ്പെടാന്‍ വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടായതിനാല്‍ നിലവിലെ തീയതിയില്‍ നിന്ന് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഹര്‍ജി.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. കുറച്ച് വിദ്യാര്‍ഥികള്‍ക്കായി രണ്ട് ലക്ഷം വിദ്യാര്‍ഥികളുടെ കരിയര്‍ അപകടത്തിലാക്കാന്‍ സാധ്യമല്ലെന്ന് കോടതി ചൂണ്ടികാണിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന അഭിഭാഷകനായ സഞ്ജയ് ഹെഗ്ഡെയാണ് പരാതിക്കാര്‍ക്കായി ഹാജരായത്. വിദ്യാര്‍ഥികള്‍ക്ക് തീര്‍ത്തും അസൗകര്യമുള്ള സ്ഥലങ്ങളാണ് പരീക്ഷ കേന്ദ്രങ്ങളായി നല്‍കിയതെന്ന് ഇവര്‍ വാദിച്ചു. ജൂണ്‍ 23-നായിരുന്നു ആദ്യം നീറ്റ് പിജി നടത്താനിരുന്നത്. എന്നാല്‍ നീറ്റ് യുജി ഉള്‍പ്പെടെ എന്‍ടിഎയുടെ കീഴില്‍ നടന്ന പരീക്ഷകളില്‍ ക്രമക്കേടുകള്‍ നടക്കുന്നുവെന്ന വിവാദങ്ങളെ തുടര്‍ന്ന് സുരക്ഷയുടെ പേരില്‍ പരീക്ഷ നീട്ടിവയ്ക്കുയായിരുന്നു.

Supreme Court refuses to postpone NEET PG exam
വഖഫ് ബില്‍ : 31 അംഗ സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com