സ്‌കൂള്‍ കായിക മേളയ്ക്കായി പരിശീലനം; ഓട്ടത്തിനിടെ 14കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

വെള്ളിയാഴ്ച സിരൗലി ഗ്രാമത്തിലെ സ്‌കൂള്‍ മൈതാനത്ത് പരിശീലിക്കുന്നതിനിടെയാണ് സംഭവം
14-year-old boy died after suffering a heart attack
മോഹിത് ചൗധരി
Updated on: 
1 min read

ലഖ്നൗ: ഒട്ടത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് 14 വയസുകാരന്‍ മരിച്ചു.ഉത്തര്‍പ്രദേശിലെ അലിഗഢ് സ്വദേശിയായ മോഹിത് ചൗധരി ആണ് മരിച്ചത്. സ്‌കൂളില്‍ കായികമേളയ്ക്കായുള്ള പരിശീലത്തിനിടെ കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു.

വെള്ളിയാഴ്ച സിരൗലി ഗ്രാമത്തിലെ സ്‌കൂള്‍ മൈതാനത്ത് പരിശീലിക്കുന്നതിനിടെയാണ് സംഭവം.സുഹൃത്തുക്കളോടൊപ്പം മൈതാനത്ത് രണ്ട് റൗണ്ട് ഓടിയതിന് പിന്നാലെ കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു.

ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡിസംബര്‍ 7 ന് നടക്കുന്ന സ്‌കൂള്‍ കായിക മേളയ്ക്കായുളള പരിശീലനത്തിലായിരുന്നു മോഹിത്. കഴിഞ്ഞ ഓഗസ്റ്റില്‍ വാഹനാപകടത്തില്‍ മോഹിതിന്റെ അച്ഛന്‍ മരിച്ചിരുന്നു.

അലിഗഢില്‍ മാത്രം കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്ന് പേരാണ് ഹൃദയാഘാതം മൂലം മരിച്ചത്. ഓട്ടമത്സരത്തില്‍ പങ്കെടുക്കവേ ലോധി നഗറില്‍ എട്ട് വയസുകാരിയും ലഖ്നൗവില്‍ 9കാരിയും അടുത്തിടെ ഹൃദയാഘാതം മൂലം മരിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER