allu arjun
അല്ലു അര്‍ജുന്‍

'ഭാര്യയുടെ മരണത്തിന് കാരണം അല്ലു അര്‍ജുന്‍ അല്ല, കേസ് പിന്‍വലിക്കാന്‍ തയ്യാര്‍': മരിച്ച യുവതിയുടെ ഭര്‍ത്താവ്

നടനെ അറസ്റ്റ് ചെയ്യുന്ന കാര്യം പൊലീസ് തന്നോട് പറഞ്ഞില്ലെന്നും ഭാസ്‌കര്‍
Published on

ഹൈദരാബാദ്: നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റിലായതിനു പിന്നാലെ പ്രതികരണവുമായി പുഷ്പ 2 പ്രീമിയര്‍ അപകടത്തില്‍ മരിച്ച യുവതിയുടെ ഭര്‍ത്താവ്. അപകടമുണ്ടാവാന്‍ കാരണം അല്ലു അര്‍ജുന്‍ അല്ലെന്നും കേസ് പിന്‍വലിക്കാന്‍ തയ്യാറാണെന്നുമാണ് മരിച്ച രേവതിയുടെ ഭര്‍ത്താവ് ഭാസ്‌കര്‍ പറഞ്ഞത്.

'എന്റെ മകന്റെ ആഗ്രഹപ്രകാരമാണ് സിനിമ കാണാനായി സന്ധ്യ തിയറ്ററില്‍ പോയത്. അവിടെ അല്ലു അര്‍ജുന്‍ വന്നു. എന്നുവച്ച് അത് അദ്ദേഹത്തിന്റെ കുറ്റമല്ല. കേസ് പിന്‍വലിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്.'- ഭാസ്‌കര്‍ വ്യക്തമാക്കി.

നടനെ അറസ്റ്റ് ചെയ്യുന്ന കാര്യം പൊലീസ് തന്നോട് പറഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അല്ലു അര്‍ജുന്‍ അറസ്റ്റിലായ വാര്‍ത്ത ഞാന്‍ ഫോണില്‍ കാണുന്നത് ആശുപത്രിയില്‍ ഇരിക്കുമ്പോഴാണ്. അല്ലു അര്‍ജുന് ഈ സംഭവവുമായി ബന്ധമില്ല. കേസ് പിന്‍വലിക്കാന്‍ തയ്യാറാണ്.- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam
www.samakalikamalayalam.com