വിവാഹം കഴിഞ്ഞിട്ട് നാല് ദിവസം; യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി, ഭാര്യയും കാമുകനും പിടിയില്‍

അഹമ്മദാബാദ് സ്വദേശിയായ ഭവിക് ആണ് കൊല്ലപ്പെട്ടത്.
വിവാഹം കഴിഞ്ഞിട്ട് നാല് ദിവസം; യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി,  ഭാര്യയും കാമുകനും പിടിയില്‍
Updated on

ഗാന്ധിനഗര്‍: ഗുജറാത്തിലെ ഗാന്ധിനഗറില്‍ വിവാഹം കഴിഞ്ഞ നാലാം ദിവസം ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി. അഹമ്മദാബാദ് സ്വദേശിയായ ഭവിക് ആണ് കൊല്ലപ്പെട്ടത്. ഗാന്ധി നഗര്‍ സ്വദേശിനിയായ പായലിനെയാണ് ഭവിക് വിവാഹം കഴിച്ചിരുന്നത്.

വിവാഹത്തിന് മുമ്പ് താന്‍ പ്രണയിച്ചിരുന്ന ബന്ധുവായ കല്‍പേഷുമായി ചേര്‍ന്ന് പായല്‍ തന്നെയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ വ്യക്തമായി. ശനിയാഴ്ച ഭവിക് പായലിനെ കൊണ്ടുവരുന്നതിനായി അവളുടെ വീട്ടിലേക്ക് പോയിരുന്നു. ഭവിക് തിരികെ വീട്ടിലെത്താതിരുന്നപ്പോഴാണ് അന്വേഷണം ആരംഭിച്ചത്.

തിരച്ചിലിനിടെ ഭവികിന്റെ ഇരുചക്രവാഹനം റോഡില്‍ വീണുകിടക്കുന്നത് കണ്ടെത്തി. ഇരുചക്രവാഹനത്തിലുണ്ടായിരുന്ന ആളെ മൂന്ന്പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഇരുചക്ര വാഹനത്തിലായിരുന്ന ഭവികിനെ കാറിടിപ്പിച്ച് വീഴ്ത്തിയ ശേഷമായിരുന്നു തട്ടിക്കൊണ്ടുപോകല്‍. തുടര്‍ന്ന് പായലിന്റെ പിതാവും മറ്റു ബന്ധുക്കളും പൊലീസിനെ സമീപിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഭാര്യ പായലിനെ ചോദ്യം ചെയ്തപ്പോഴാണ് തട്ടിക്കൊണ്ടുപോയതിന്റേയും കൊലപാതകത്തിന്റേയും ചുരുളഴിഞ്ഞത്.

പായലിന്റെ കാമുകന്‍ കല്‍പേഷും മറ്റു രണ്ടുപേരും ചേര്‍ന്നാണ് കൃത്യം നടത്തിയത്. ഭവികിനെ കാറില്‍ കയറ്റി കൊണ്ടുപോയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് കല്‍പേഷ് പൊലീസിനോട് പറഞ്ഞു. മൃതദേഹം അടുത്തുള്ള നര്‍മദ കനാലില്‍ തള്ളിയെന്നും പ്രതികള്‍ സമ്മതിച്ചു. കല്‍പേഷും പായലും പ്രണയത്തിലായിരുന്നെങ്കിലും വീട്ടുകാര്‍ ഭവികുമായുള്ള വിവാഹം ഉറപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് പായല്‍ കാമുകനുമായി ചേര്‍ന്ന് തന്റെ ഭര്‍ത്താവിനെ ഇല്ലാതാക്കാനുള്ള പദ്ധതിയിട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com