സര്‍ക്കാര്‍ രൂപീകരിച്ചിട്ട് പത്ത് ദിവസം; തെരഞ്ഞെടുപ്പ് ഫലം വന്ന് 23ാം നാള്‍ മഹാരാഷ്ട്രയ്ക്ക് മന്ത്രിമാര്‍

19 പേര്‍ ബിജെപിയില്‍ നിന്നും 11 പേര്‍ ശിവസേന ഷിന്‍ഡെ വിഭാഗത്തില്‍ നിന്നും 9 പേര്‍ എന്‍സിപി വിഭാഗത്തില്‍ നിന്നുമുള്ളവരാണ്.
Maharashtra Cabinet Expansion: Pankaja Munde, Aditi Tatkare among 39 ministers included in Fadnavis govt
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, സംസ്ഥാന ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ എന്നിവർ നാഗ്പൂരിൽ നടന്ന 'സ്വാഗത് റാലി'യിൽ പങ്കെടുക്കുന്നു
Updated on
1 min read

മുംബൈ: സര്‍ക്കാര്‍ രൂപീകരണത്തിനു പത്തു ദിവസത്തിനു ശേഷം മഹാരാഷ്ട്രയില്‍ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നാഗ്പൂരിലെ നിയമസഭാ മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ 39 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. 19 പേര്‍ ബിജെപിയില്‍ നിന്നും 11 പേര്‍ ശിവസേന ഷിന്‍ഡെ വിഭാഗത്തില്‍ നിന്നും 9 പേര്‍ എന്‍സിപി വിഭാഗത്തില്‍ നിന്നുമുള്ളവരാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. 33 പേര്‍ക്ക് കാബിനറ്റ് പദവി ലഭിച്ചപ്പോള്‍ ആറു പേര്‍ സഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

തെരഞ്ഞെടുപ്പു ഫലം പുറത്ത് വന്നതിന് ശേഷം 22 ദിവസം പിന്നിട്ടിട്ടും മന്ത്രിസഭാ വികസനം സാധിക്കാതിരുന്നതു ഭരണപക്ഷത്തിന് നാണക്കേടായി മാറിയിരുന്നു. വന്‍വിജയം നേടിയിട്ടും 10 ദിവസത്തിലേറെ കഴിഞ്ഞാണ് മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രിമാരായി ഏക്‌നാഥ് ഷിന്‍ഡെയും അജിത് പവാറും സത്യപ്രതിജ്ഞ ചെയ്തത്.

മുഖ്യമന്ത്രിപദം ലഭിക്കാതിരുന്നതോടെ ആഭ്യന്തരവകുപ്പ് ലഭിക്കുന്നതിനായി ഏക്‌നാഥ് ഷിന്‍ഡെ സമ്മര്‍ദം ചെലുത്തിയതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. മന്ത്രിമാരുടെ എണ്ണം നിശ്ചയിക്കലും വകുപ്പുവിഭജനവും ഇതുമൂലം വൈകി. മന്ത്രിസഭാ വികസനത്തിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിക്കാന്‍ ഫഡ്‌നാവിസും അജിത് പവാറും ഡല്‍ഹിയിലേക്ക് പോയപ്പോഴും ഷിന്‍ഡെ വിട്ടുനിന്നു. തിങ്കളാഴ്ച മുതല്‍ നാഗ്പൂരില്‍ നിയമസഭാ ശീതകാല സമ്മേളനം ആരംഭിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com