ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി അമിത് ഷാ. രാഹുല്‍ ഗാന്ധിയുടെ കയ്യിലെ ഭരണഘടന ശൂന്യമെന്നും ചീപ് പബ്ലിസിറ്റിക്ക് വേണ്ടിയാണ് രാഹുല്‍ ഭരണഘടന ഉപയോഗിക്കുന്നതെന്നും അതുകൊണ്ടാണ് സമീപകാല തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടതെന്നും അമിത് ഷാ പറഞ്ഞു
സ്വയം 'യുവ' എന്ന് വിളിക്കുന്ന 54 കാരനായ നേതാവ്, ഭരണഘടന ഞങ്ങള്‍ മാറ്റുമെന്ന് അവകാശപ്പെട്ട് ഭരണഘടനയുമായി ചുറ്റിത്തിരിയുകയാണെന്നും അമിത് ഷാ പറഞ്ഞു. 'ഭരണഘടന ഭേദഗതി ചെയ്യാനുള്ള വ്യവസ്ഥ ഭരണഘടനയ്ക്കുള്ളിലാണെന്ന് നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു.ബിജെപി 16 വര്‍ഷം ഭരിച്ചു, ഞങ്ങള്‍ ഭരണഘടനയില്‍ 22 മാറ്റങ്ങള്‍ വരുത്തി... കോണ്‍ഗ്രസ് 55 വര്‍ഷം ഭരിച്ചു, 77 മാറ്റങ്ങള്‍ വരുത്തി', ഷാ പറഞ്ഞു.
രണ്ട് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഒരേദിവസം പുറത്തുവന്നു. മഹാരാഷ്ട്രയില്‍ പ്രതിപക്ഷം തോറ്റപ്പോള്‍ ഇവിഎമ്മിന് തകരാറുണ്ടെന്ന് പറഞ്ഞു. ഝാര്‍ഖണ്ഡില്‍ അവര്‍ വിജയിച്ചപ്പോള്‍ നല്ല വസ്ത്രം ധരിച്ചായിരുന്നു സത്യപ്രതിജ്ഞ. ജനം ഇതെല്ലാം കാണുന്നുണ്ടെന്ന് ഓര്‍മവേണമെന്നും അമിത് ഷാ പറഞ്ഞു.
ഇന്ദിരാഗാന്ധി പോലും വീര്‍ സവര്‍ക്കറെ പ്രശംസിച്ചു. എല്ലാ പാര്‍ട്ടികളോടും താന്‍ അഭ്യര്‍ഥിക്കുകയാണ് സ്വാതന്ത്ര്യസമരസേനാനികളെയും അവരുടെ ത്യാഗങ്ങളെയും ഏതെങ്കിലും മതവുമായോ പ്രത്യയശാസ്ത്രമായോ ബന്ധിപ്പിക്കരുതെന്നും അമിത് ഷാ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക