ചണ്ഡീഗഡ്: 44 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കാന്‍ തീരുമാനിച്ച് വയോധിക ദമ്പതികള്‍. ദാമ്പത്യം അവസാനിപ്പിക്കുന്നതിനായി ഭര്‍ത്താവ് ജീവനാംശമായി നല്‍കിയത് 3 കോടി രൂപയാണ്. കൃഷിയിടം വരെ വിറ്റാണ് ഭാര്യയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ഭര്‍ത്താവ് മൂന്ന് കോടി കണ്ടെത്തിയത്. ഹരിയാനയിലുള്ള 70 വയസുള്ള ദമ്പതികള്‍ വിവാഹമോചനത്തിനായി 18 വര്‍ഷമാണ് കോടതി കയറിയിറങ്ങിയത്.
1980 ഓഗസ്റ്റ് 27നാണ് ദമ്പതികള്‍ വിവാഹിതരായത്. ഇവര്‍ക്ക് മൂന്ന് കുട്ടികളുണ്ട്. രണ്ട് പെണ്‍മക്കളും ഒരു മകനുമാണുള്ളത്. മക്കളുടെ ജനനത്തിന് കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇവരുടെ ബന്ധം വഷളാവുകയും 2006ല്‍ ഇവര്‍ വേര്‍പിരിഞ്ഞ് താമസിക്കുകയും ചെയ്തു. തുടര്‍ന്ന് മാനസിക പീഡനത്തിന്റെ പേരില്‍ ഭര്‍ത്താവ് കര്‍ണാലിലെ കുടുംബ കോടതിയില്‍ വിവാഹ മോചനത്തിന് അപേക്ഷ നല്‍കി. എന്നാല്‍ കുടുംബ കോടതി അപേക്ഷ നിരസിച്ചു.
തുടര്‍ന്ന് 2013ല്‍ വിവാഹ ബന്ധം വേര്‍പെടുത്തണമെന്നാവശ്യപ്പെട്ട് അദ്ദേഹം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ഒടുവില്‍ കേസ് ഒത്തുതീര്‍പ്പ് സാധ്യതയ്ക്കായി മീഡിയേഷന്‍ ആന്റ് കൗണ്‍സിലിങ് സെന്ററിലേയ്ക്ക് റഫര്‍ ചെയ്തു. മധ്യസ്ഥ ചര്‍ച്ചയ്ക്കിടെയാണ് ഭാര്യയും ഭര്‍ത്താവും വിവാഹ മോചനത്തിന് സമ്മതിച്ചതായും ജീവനാംശമായി 3 കോടി രൂപ നല്‍കുകയും ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക