1984 titled bag gifted to priyanka gandhi
198 എന്നെഴുതിയ ബാഗ് വിഡിയോ സ്ക്രീന്‍ഷോട്ട്

'1984': പ്രിയങ്കയ്ക്ക് ബിജെപിയുടെ പുതിയ ബാഗ്

കഴിഞ്ഞ ദിവസം പലസ്തീനെയും ബംഗ്ലാദേശിനെയും പിന്തുണച്ചുകൊണ്ട് ബാഗ് ധരിച്ച് പ്രിയങ്ക ഗാന്ധി പാര്‍ലമെന്റില്‍ എത്തിയിരുന്നു.
Published on

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെത്തുടര്‍ന്നുണ്ടായ സിഖ് വിരുദ്ധ കലാപത്തെ ഓര്‍മിപ്പിച്ച് '1984' എന്ന് അച്ചടിച്ച ബാഗ് പ്രിയങ്ക ഗാന്ധിക്ക് സമ്മാനിച്ച് ബിജെപി എംപി അപ്രജിത സാരംഗി. പാര്‍ലമെന്‍റില്‍ വച്ച് ബിജെപി എംപി നല്‍കിയ ബാഗ് പ്രിയങ്ക ഗാന്ധി സ്വീകരിച്ചു.

കഴിഞ്ഞ ദിവസം പലസ്തീനെയും ബംഗ്ലാദേശിനെയും പിന്തുണച്ചുകൊണ്ട് ബാഗ് ധരിച്ച് പ്രിയങ്ക ഗാന്ധി പാര്‍ലമെന്റില്‍ എത്തിയിരുന്നു. പ്രിയങ്കയുടെ പ്രവൃത്തി ചര്‍ച്ചയാവുകയും ചെയ്തു.ബിജെപിയുടെ വിമര്‍ശനത്തെ പുരുഷാധിപത്യമായാണ് കാണുന്നതെന്നായിരുന്നു പ്രിയങ്കയുടെ മറുപടി. പ്രിയങ്ക രാഹുല്‍ ഗാന്ധിയേക്കാള്‍ വലിയ ദുരന്തമാണെന്നായിരുന്നു ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പറഞ്ഞത്.

ഗാന്ധി കുടുംബം എപ്പോഴും പ്രീണനത്തിന്റെ ബാഗ് ചുമക്കുന്നുണ്ടെന്ന് ബിജെപിയുടെ സാംബിത് പത്രയും പ്രിയങ്ക ഗാന്ധിയെ വിമര്‍ശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam
www.samakalikamalayalam.com