ദിസ്പുര്‍: അസമില്‍ ശൈശവ വിവാഹത്തിനെതിരായ ഓപ്പറേഷനില്‍ 416 പേര്‍ അറസ്റ്റില്‍. സംസ്ഥാന വ്യാപകമായി നടന്ന ദൗത്യത്തിലാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തത്. 335 കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്.
ഡിസംബര്‍ 21-22 വരെയുള്ള ദിവസങ്ങളില്‍ നടന്ന മൂന്നാംഘട്ട ഓപ്പറേഷനുകളില്‍ 416 അറസ്റ്റുകള്‍ രേഖപ്പെടുത്തുകയും 335 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. സാമൂഹിക തിന്‍മ അവസാനിപ്പിക്കുമെന്നും മുഖ്യമന്ത്രി ഹേമന്ത് ബിശ്വാസ് ശര്‍മ എക്‌സില്‍ കുറിച്ചു.
2023 ഫെബ്രുവരിയിലും ഒക്ടോബറിലുമായി രണ്ട് ഘട്ടങ്ങളിലായി ശൈശവ വിവാഹത്തിനെതിരെ അസം സര്‍ക്കാര്‍ ഒരു നീക്കം ആരംഭിച്ചിരുന്നു. ഫെബ്രുവരിയിലെ ആദ്യ ഘട്ടത്തില്‍ 915 പേരെ അറസ്റ്റ് ചെയ്തു. അന്ന് 710 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക