സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; പുഞ്ചില്‍ അഞ്ച് ജവാന്‍മാര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്‌

സൈനികര്‍ സഞ്ചരിച്ച ട്രക്ക് 300 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
5 soldiers dead after Army vehicle plunges into deep gorge in J&K's Poonch
അപകടത്തില്‍പ്പെട്ട സൈനിക വാഹനം
Updated on

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പുഞ്ച് ജില്ലയിലെ നിയന്ത്രണരേഖയ്ക്ക് സമീപം മാങ്കോട്ട് മേഖലയില്‍ ബാല്‍നോയിയിലാണ് സംഭവം

സൈനികര്‍ സഞ്ചരിച്ച ട്രക്ക് 300 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പരിക്കേറ്റവര്‍ക്ക് അടിയന്തരസഹായം നല്‍കിയതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com