'നഷ്ടമായത് വഴികാട്ടിയെയും ഉപദേഷ്ടാവിനെയും'; രാഹുൽ ​ഗാന്ധി, ഏഴ് ദിവസം ദുഃഖാചരണം; പരിപാടികൾ റദ്ദാക്കി കോൺ​ഗ്രസ്

ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ൾ അ​ത്യ​ധി​കം അ​ഭി​മാ​ന​ത്തോ​ടെ എ​ന്നും അ​ദ്ദേ​ഹ​ത്തെ ഓ​ർ​ക്കു​മെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.
Manmohan Singh
രാഹുൽ ​ഗാന്ധി, മൻമോഹൻ സിങ്എക്സ്
Updated on

ന്യൂ​ഡ​ൽ​ഹി: ഡോ മ​ൻ​മോ​ഹ​ൻ സിങിന്റെ വിയോ​ഗത്തി​ൽ അ​നു​ശോ​ചനം രേഖപ്പെടുത്തി പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ത​നി​ക്ക് ന​ഷ്ട​മാ​യ​ത് വ​ഴി​കാ​ട്ടി​യെ​യും ഉ​പ​ദേ​ഷ്ടാ​വി​നെ​യു​മാ​ണെ​ന്ന് രാ​ഹു​ൽ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ന​യ​വും സാ​മ്പ​ത്തി​ക ശാ​സ്ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ഴ​ത്തി​ലു​ള്ള ധാ​ര​ണ​യും രാ​ജ്യ​ത്തെ പ്ര​ചോ​ദി​പ്പി​ച്ചു. ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ൾ അ​ത്യ​ധി​കം അ​ഭി​മാ​ന​ത്തോ​ടെ എ​ന്നും അ​ദ്ദേ​ഹ​ത്തെ ഓ​ർ​ക്കു​മെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

ശ്രീമതി കൗറിനെയും കുടുംബത്തെയും അനുശോചനം അറിയിക്കുന്നുവെന്നും രാഹുൽ സമൂഹ മാധ്യമത്തിൽ കുറിച്ചു. എ​തി​രാ​ളി​ക​ളു​ടെ വ്യ​ക്തി​പ​ര​മാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ നേ​രി​ടേ​ണ്ടി​വ​ന്നി​ട്ടും രാ​ഷ്ട്ര​ത്തെ സേ​വി​ക്കാ​നു​ള്ള പ്ര​തി​ബ​ദ്ധ​ത​യി​ൽ ഉ​റ​ച്ചു​നി​ന്ന നേ​താ​വാ​ണ് മ​ൻ​മോ​ഹ​ൻ സിങ് എ​ന്ന് പ്രി​യ​ങ്ക ഗാ​ന്ധി പ​റ​ഞ്ഞു. ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെ 92-ാം വയസിലാണ് മൻമോഹൻ സിങിന്‍റെ അന്ത്യം. 2004 മുതൽ 2014 വരെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു.

ഇന്ത്യ കണ്ട എറ്റവും മികച്ച സാമ്പത്തിക വിദഗ്ദ്ധരിൽ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ വിയോ​ഗത്തിൽ അനുശോചിച്ച് രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം ആചരിക്കും. സംസ്കാരം ശനിയാഴ്ചയാണ് നിശ്ചയിച്ചിട്ടുള്ളത്. മകൾ അമേരിക്കയിൽ നിന്ന് എത്തിയതിനു ശേഷമായിരിക്കും സംസ്കാരം. വെള്ളിയാഴ്ച തീരുമാനിച്ച എല്ലാ സർക്കാര്‍ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം ചേരും.

പൂർണ ഔദ്യോഗിക ബഹുമതികളോടെയാകും മൻമോഹൻ സിങിന്‍റെ സംസ്കാരം. അതേസമയം കോണ്‍ഗ്രസിന്‍റെ അടുത്ത ഏഴ് ദിവസത്തെ എല്ലാ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. മൻമോഹൻ സിങിനോടുള്ള ആദരസൂചകമായി, സ്ഥാപക ദിനാഘോഷങ്ങൾ ഉൾപ്പെടെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ എല്ലാ ഔദ്യോഗിക പരിപാടികളും അടുത്ത ഏഴ് ദിവസത്തേക്ക് റദ്ദാക്കിയെന്ന് കെ സി വേണുഗോപാല്‍ അറിയിച്ചു. എല്ലാ പ്രക്ഷോഭ പരിപാടികളും ജനസമ്പർക്ക പരിപാടികളും ഇതിൽ ഉൾപ്പെടുന്നു. 2025 ജനുവരി മൂന്നിന് പാർട്ടി പരിപാടികൾ പുനരാരംഭിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com