സോണിയ ​ഗാന്ധി കോൺ​ഗ്രസ് പാർലമെന്‍ററി പാർട്ടി ചെയർപേഴ്സൻ

പ്രതിപക്ഷ നേതാവിനെ കാത്തിരുന്നു കാണാമെന്ന് ഖാർ​ഗെ
Sonia Parliamentary Party chairperson
സോണിയ ഗാന്ധി മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കൊപ്പം. കേരളത്തില്‍ നിന്നുള്ള എംപിമാരായ ആന്‍റോ ആന്‍റണി, കൊടിക്കുന്നില്‍ സുരേഷ്, രാജ്മോഹന്‍ ഉണ്ണിത്താന്‍ എന്നിവരും രാഹുല്‍ ഗാന്ധിയേയും കാണാംപിടിഐ

ന്യൂഡൽഹി: കോൺ​ഗ്രസ് പാർലമെന്‍ററി പാർട്ടി ചെയർപേഴ്സനായി സോണിയ ​ഗാന്ധി എംപിയെ തിരഞ്ഞെടുത്തു. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയാണ് സോണിയയുടെ പേര് നിർദ്ദേശിച്ചത്. കെ സുധാകരൻ, ​ഗൗരവ് ​ഗൊ​ഗോയ്, താരിഖ് അൻവർ എന്നിവർ പിന്തുണച്ചു. രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാ എംപിയാണ് സോണിയ.

ഇന്ന് ചേർന്ന പാർലമെന്‍ററി പാർട്ടി യോ​ഗത്തിലാണ് സോണിയയെ ചെയർപേഴ്സൻ സ്ഥാനത്തേക്ക് നിർദ്ദേശിച്ചത്. പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് രാഹുൽ ​ഗാന്ധിയുടെ പേരാണ് നിർദ്ദേശിച്ചത്. യോ​ഗം പ്രമേയം പാസാക്കുകയും ചെയ്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രതിപക്ഷ നേതാവ് ആരായിരിക്കും എന്നത് കാത്തിരുന്നു കാണു എന്നായിരുന്നു ഖാർ​ഗെ പ്രതികരിച്ചു. സഭ സമ്മേളിക്കുന്നതിനു മുൻപ് തന്നെ പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുമെന്നു കെസി വേണു​ഗോപാൽ വ്യക്തമാക്കി.

Sonia Parliamentary Party chairperson
'നീറ്റി'ലെ ഗ്രേസ് മാര്‍ക്ക്: പരിശോധിക്കാന്‍ സമിതി, റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com