
ന്യൂഡല്‍ഹി: ലോക്‌സഭാംഗമായുള്ള സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീന്‍ മുദ്രാവാക്യം വിളിച്ച് എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഒവൈസി. ജയ് ഭീം, ജയ് മീം, ജയ് തെലങ്കാന, ജയ് പലസ്തീന്‍ എന്നുപറഞ്ഞായിരുന്നു സത്യപ്രതിജ്ഞ അവസാനിപ്പിച്ചത്. ഇതിനെതിരെ ഭരണപക്ഷ അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
ജയ് പലസ്തീന്‍ മുദ്രാവാക്യം വിളിച്ചത് തികച്ചും തെറ്റും ഭരണഘടനാ വിരുദ്ധവുമാണെന്ന് കേന്ദ്രമന്ത്രി ജെ കിഷന്‍ റെഡ്ഡി പറഞ്ഞു. ഒവൈസിക്കെതിരെ ശോഭാ കരന്തലജെ എംപി. രംഗത്തെത്തി. ജയ് പലസ്തീന്‍ വിളി പാര്‍ലമെന്റിനകത്ത് പാടില്ലെന്നും ഇതിനെതിരേ നടപടികള്‍ വേണമെന്നുമാണ് പരാതിയില്‍ പറയുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
എന്നാല്‍ തന്റെ വാക്കുകള്‍ ഭരണഘടനയുടെ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെടുന്നതല്ല എന്ന് വ്യക്തമാക്കി ഉവൈസി രംഗത്തെത്തി. എല്ലാവരും നിരവധി കാര്യങ്ങള്‍ പറയാറുണ്ട്. താന്‍ ജയ് ഭീം, ജയ് മീം, ജയ് തെലങ്കാന, ജയ് പലസ്തീന്‍ എന്നാണ് പറഞ്ഞത്. ഇതെങ്ങനെയാണ് എതിരാകുന്നത്- ഉവൈസി ചോദിച്ചു. പാര്‍ശ്വവത്കരിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ സത്യസന്ധമായിത്തന്നെ ചൂണ്ടിക്കാട്ടുന്നത് തുടരുമെന്നും അദ്ദേഹം എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക