രാഹുൽ ​ഗാന്ധിക്ക് ആശംസകളുമായി വിജയ്; ഒന്നിച്ചു മുന്നേറാമെന്ന് മറുപടി

രാഹുൽ ഗാന്ധിയ്ക്ക് അഭിനന്ദനവുമായി തമിഴക വെട്രി കഴകം പ്രസിഡന്റും നടനുമായ വിജയ്
vijay rahul gandhi
രാഹുൽ ഗാന്ധിയ്ക്ക് അഭിനന്ദനവുമായി തമിഴക വെട്രി കഴകം പ്രസിഡന്റും നടനുമായ വിജയ്
Updated on: 
1 min read

ന്യൂഡൽഹി: പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധിയ്ക്ക് അഭിനന്ദനവുമായി തമിഴക വെട്രി കഴകം പ്രസിഡന്റും നടനുമായ വിജയ്. എക്സിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് വിജയ് അഭിനന്ദനം അറിയിച്ചത്.

vijay rahul gandhi
രാഹുല്‍ഗാന്ധി പ്രതിപക്ഷ നേതാവ്; അംഗീകാരം നല്‍കി സ്പീക്കർ

ഇന്ത്യ സഖ്യത്തിന്റെ പ്രതിപക്ഷ നേതാവായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധിക്ക് അഭിനന്ദനങ്ങൾ. രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ അദ്ദേഹത്തിന് കഴിയട്ടെയെന്ന് ആശംസിക്കുകയാണെന്നും താരം കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പിന്നാലെ താരത്തിന് നന്ദി പറഞ്ഞുകൊണ്ട് രാഹുൽ ​ഗാന്ധിയും എത്തി. ഓരോ ഇന്ത്യക്കാരൻ്റെയും ശബ്ദം കേൾക്കുമ്പോഴാണ് നമ്മുടെ ജനാധിപത്യം ശക്തിപ്പെടുന്നത്. ഇത് നമ്മുടെ കൂട്ടായ ലക്ഷ്യവും കടമയുമാണെന്നും അദ്ദേഹം കുറിച്ചു. വിജയ്‌യെ കൂടാതെ കമൽഹാസനും തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ഉൾപ്പടെ നിരവധി പേരാണ് ആശംസകളുമായി എത്തിയത്.

18-ാം ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായി ഇന്ത്യ മുന്നണി യോഗം രാഹുല്‍ഗാന്ധിയെ തെരഞ്ഞെടുത്തിരുന്നു. ഗാന്ധി കുടുംബത്തില്‍ നിന്നും പ്രതിപക്ഷ നേതൃപദവിയിലെത്തുന്ന മൂന്നാമത്തെയാളാണ് രാഹുല്‍ഗാന്ധി. പിതാവ് രാജീവ് ഗാന്ധി, അമ്മ സോണിയാഗാന്ധി എന്നിവരാണ് മുമ്പ് പ്രതിപക്ഷ നേതാവായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Security personnel detain National Students' Union of India (NSUI) activists during a protest demanding immediate resignation of Chief Election Commissioner
രാഹുൽ ​ഗാന്ധി
INDIA Bloc Protest Election Commission HQ
BJP leaders arrested in connection with stone pelting at Congress DCC office.
X

FOLLOW US

ON GOOGLE DISCOVER