Delhi rain
ഡൽഹിയിൽ കനത്ത മഴ തുടരുന്നു

ഡൽഹിയിൽ കനത്ത മഴ തുടരുന്നു; മൂന്ന് മരണം, ജാ​ഗ്രത

വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങിയതിന്റെയും കിലോമീറ്ററുകള്‍ നീളുന്ന ഗതാഗതക്കുരുക്കിന്റെയും ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
Published on

ന്യൂഡൽഹി: ഡൽഹിയിൽ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോർട്ട്. മഴക്കെടുതിയിൽ മൂന്ന് മരണം സ്ഥിരീകരിച്ചു. ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ പെയ്ത കനത്ത മഴയിൽ രൂക്ഷമായ വെള്ളക്കെട്ടാണ് നഗരത്തിൽ അനുഭവപ്പെട്ടത്. കനത്ത മഴമൂലമുള്ള വെള്ളക്കെട്ട് ഗതാഗത തടസവുമുണ്ടാക്കി.

വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങിയതിന്റെയും കിലോമീറ്ററുകള്‍ നീളുന്ന ഗതാഗതക്കുരുക്കിന്റെയും ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഡൽഹി വിമാനത്താവളത്തിന്റെ മേൽക്കൂര തകർ‌ന്ന് വീണ് ഒരാൾ മരിച്ചിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Delhi rain
മഴയുടെ ശക്തി കുറയുന്നു; അടുത്ത മണിക്കൂറില്‍ പ്രതീക്ഷിക്കുന്ന ദിനാന്തരീക്ഷാവസ്ഥ അറിയാം

അതേസമയം മഴക്കെടുതി നേരിടാൻ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി ഡൽഹി സർക്കാർ വ്യക്തമാക്കി. വസന്ത് കുഞ്ചിൽ മതിലിടഞ്ഞ് കുഴിയിൽ വീണ് കാണാതായ തൊഴിലാളികൾക്കായി തെരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com