അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു

ശ്രീരാമചന്ദ്ര ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ശ്വാസകോശത്തില്‍ കുടുങ്ങിയ എല്‍ഇഡി ബള്‍ബ് പുറത്തെടുത്ത് അഞ്ചുവയസുകാരന്റെ ജീവന്‍ രക്ഷിച്ചത്.
അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്
അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്എക്സ്

ചെന്നൈ: അഞ്ച് വയസുകാരന്‍ അബദ്ധത്തില്‍ വിഴുങ്ങിയ എല്‍ഇഡി ബള്‍ബ് ശസ്ത്രക്രിയയിലുടെ പുറത്തെടുത്ത് ഡോക്ടര്‍മാര്‍. ചെന്നൈ ശ്രീരാമചന്ദ്ര ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ശ്വാസകോശത്തില്‍ കുടുങ്ങിയ എല്‍ഇഡി ബള്‍ബ് പുറത്തെടുത്ത് അഞ്ചുവയസുകാരന്റെ ജീവന്‍ രക്ഷിച്ചത്.

ബ്രോങ്കോസ്‌കോപ്പിയിലൂടെയാണ് എല്‍ഇഡി ബള്‍ബ് പുറത്തെടുത്തത്. കഴിഞ്ഞ വെളളിയാഴ്ചയാണ് ചുമയും ശ്വാസതടസ്സവും അനുഭവപ്പെട്ട കുട്ടിയെ ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. കുട്ടിയെ മറ്റൊരു ആശുപത്രിയില്‍ വച്ച് ബ്രോങ്കോസ്‌കോപി ചെയ്യാനുള്ള രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഓപ്പണ്‍ ചെസ്റ്റ് സര്‍ജറി നടത്താനായിരുന്നു ആശുപത്രി അധികൃതരുടെ നിര്‍ദേശം. തുടര്‍ന്ന് ഭയചകിതരായ മാതാപിതാക്കള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു,

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആശുപത്രിയില്‍ നടത്തിയ സിടി സ്‌കാനില്‍ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ് കണ്ടെത്തി. തുടര്‍ന്ന്, ബ്രോങ്കോസ്‌കോപ്പി വഴി എല്‍ഇഡി ബള്‍ബ് നീക്കം ചെയ്യുന്ന പ്രക്രിയയെക്കുറിച്ച് ഡോക്ടര്‍മാര്‍ മാതാപിതാക്കളോട് വിശദീകരിച്ചു. ബ്രോങ്കോസ്‌കോപി പരാജയപ്പെട്ടാല്‍ ഓപ്പണ്‍ ചെസ്റ്റ് സര്‍ജറി നടത്താനുള്ള ഒരുക്കങ്ങളും തയ്യാറാക്കി. ബ്രോങ്കോസ്‌കോപ്പി വഴി തന്നെ എല്‍ഇഡി ബള്‍ബ് സുരക്ഷിതമായി നീക്കം ചെയ്യാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞു. അതിന് ശേഷം കുട്ടിയെ ആശുപത്രിയില്‍ നിന്ന് വിട്ടയച്ചതായും ഡോക്ടര്‍മാര്‍ പറഞ്ഞു.

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്
അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com