ബംഗളൂരു: ദീപാവലി ദിനത്തില്‍ മരിക്കുന്നവര്‍ സ്വര്‍ഗത്തില്‍ പോകുമെന്ന വിശ്വാസത്തില്‍ 40കാരന്‍ ആത്മഹത്യ ചെയ്തു. ഭൂസാന്ദ്ര സ്വദേശി കൃഷ്ണമൂര്‍ത്തിയാണ് മരിച്ചത്. കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഇയാള്‍ ആറ് മാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്.
ബംഗളൂരുവിലെ ഭൂസാന്ദ്രയില്‍ നവംബര്‍ ഒന്നിന് നടന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ദീപാവലി സമയത്ത് മരിക്കുന്നവര്‍ സ്വര്‍ഗത്തില്‍ പോകുമെന്നും അവരുടെ പാപങ്ങള്‍ പൊറുക്കുമെന്നും ഇയാള്‍ പറഞ്ഞതായി സുഹൃത്തുക്കള്‍ പറഞ്ഞുവെന്ന് പൊലീസ് പറഞ്ഞു.
ദീപാവലി ദിനത്തില്‍ മരിച്ചാല്‍ ചെയ്ത തെറ്റുകള്‍ക്ക് മോക്ഷം ലഭിക്കുമെന്നും സ്വര്‍ഗത്തിലെത്തുമെന്നും ഇയാള്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ സുഹൃത്തുക്കളുമായി സംസാരിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് കൃഷ്ണമൂര്‍ത്തിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.അന്ധവിശ്വാസമാണ് കൃഷ്ണമൂര്‍ത്തിയുടെ ആത്മഹത്യയ്ക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ അസാധാരണ മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം തുടരുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക