ധരംശാല: ഹിമാചല്‍ പ്രദേശിലെ കാന്‍ഗ്ര ജില്ലയില്‍ പാരാഗ്ലൈഡര്‍മാര്‍ കൂട്ടിയിടിച്ച് അപകടം. മറ്റൊരു പാരാഗ്ലൈഡറുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് പോളണ്ടുകാരനായ പാരഗ്ലൈഡര്‍ കാന്‍ഗ്ര ജില്ലയിലെ ധൗലാധര്‍ കുന്നില്‍ കുടുങ്ങിയതായി അധികൃതര്‍ അറിയിച്ചു. പോളണ്ടുകാരനായ ആന്‍ഡ്രൂ ബാബിന്‍സ്‌കിയെ എയര്‍ലിഫ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെങ്കിലും മലയോര ഭൂപ്രദേശമായതിനാല്‍ ശ്രമങ്ങള്‍ പരാജയപ്പെട്ടു.
മറ്റൊരു പാരാഗ്ലൈഡറുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ചയാണ് ഇയാള്‍ ദൗലാധര്‍ കുന്നുകളില്‍ കുടുങ്ങിയതെന്ന സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് (എസ്ഡിഎം) പിടിഐയോട് പറഞ്ഞു.തിങ്കളാഴ്ച ഹെലികോപ്റ്റര്‍ ഉപയോഗിച്ച് രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തിയെങ്കിയലും പരാജയപ്പെട്ടു. സ്ഥലത്തേക്ക് ലാന്‍ഡ് സെര്‍ച്ച് സംഘം എത്തുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കംഗ്രയിലെ ബിര്‍ ബില്ലിങ്ങില്‍ പാരാഗ്ലൈഡിങ് ലോകകപ്പില്‍ പങ്കെടുക്കുന്ന ഓസ്ട്രേലിയന്‍ പാരാഗ്ലൈഡറിന് ഞായറാഴ്ച ടേക്ക് ഓഫിന് മുമ്പ് കാലില്‍ പരിക്ക് സംഭവിച്ചിരുന്നു. ടേക്ക് ഓഫിന് മുമ്പ് ഓസ്ട്രേലിയന്‍ പാരാഗ്ലൈഡറായ ഡേവിഡ് സ്നോഡന്റെ കാലില്‍ ഉളുക്ക് ഉണ്ടായതിനാല്‍ ടേക്ക് ഓഫ് നടത്തിയില്ല. എട്ട് ദിവസത്തെ പാരാഗ്ലൈഡിങ് ലോകകപ്പ് ശനിയാഴ്ചാണ് ഹിമാചലില്‍ തുടങ്ങിയത്. 26 രാജ്യങ്ങളില്‍ നിന്ന് ഏഴ് വനിതകള്‍ ഉള്‍പ്പെടെ 94 പാരാഗ്ലൈഡര്‍മാര്‍ ഇവന്റില്‍ പങ്കെടുക്കുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക