ന്യൂഡല്‍ഹി: ഐഐടി പ്രവേശനത്തിനുള്ള ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ എഴുതാനുള്ള അവസരം മൂന്നായി ഉയര്‍ത്തി. നിലവില്‍ ഇത് രണ്ടു തവണയായിരുന്നു. ഇതുള്‍പ്പെടെ 2025ലെ പരീക്ഷയുടെ മാനദണ്ഡങ്ങള്‍ പ്രസിദ്ധീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് jeeadv.ac.in സന്ദര്‍ശിക്കുക. മാനദണ്ഡങ്ങള്‍ ചുവടെ:
ജെഇഇ മെയിന്‍ 2025ന്റെ BE/BTech പേപ്പറില്‍ (പേപ്പര്‍ 1) വിജയിച്ച മികച്ച 2,50,000 വിദ്യാര്‍ഥികള്‍ക്കാണ് (എല്ലാ വിഭാഗങ്ങളും ഉള്‍പ്പെടെ) ജെഇഇ അഡ്വാന്‍സ്ഡ് എഴുതാന്‍ അവസരം. ഇതില്‍ 10 ശതമാനം ജനറല്‍-സാമ്പത്തിക പിന്നാക്കം, 27 ശതമാനം ഒബിസി- നോണ്‍ ക്രീമിലെയര്‍, 15 ശതമാനം എസ് സി, 7.5 ശതമാനം എസ്ടി, 40.5 ശതമാനം ഓപ്പണ്‍ എന്നിങ്ങനെയാണ്. ഓരോ വിഭാഗത്തിലും ഭിന്നശേഷിക്കാര്‍ക്കും മുന്‍ഗണന ലഭിക്കും.
ഓപ്പണ്‍- 1,01,250
ജനറല്‍- സാമ്പത്തിക പിന്നാക്കം- 25,000
ഒബിസി- നോണ്‍ ക്രീമിലെയര്‍- 67,500
എസ് സി- 37,500
എസ്ടി- 18,750
വിദ്യാര്‍ഥികള്‍ 2000 ഒക്ടോബര്‍ ഒന്നിനോ അതിനു ശേഷമോ ജനിച്ചവരായിരിക്കണം.എസ് സി, എസ് ടി, ഭിന്നശേഷി വിഭാഗങ്ങളിലുള്ളവര്‍ക്ക് പ്രായപരിധിയില്‍ അഞ്ച് വര്‍ഷത്തെ ഇളവ് നല്‍കും. അതായത് 1995 ഒക്ടോബര്‍ 1നോ അതിനുശേഷമോ ജനിച്ച ഈ വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കും.
ഐഐടി പ്രവേശനത്തിനുള്ള ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ എഴുതാനുള്ള പരമാവധി അവസരം മൂന്നായി ഉയര്‍ത്തി. നേരത്തെ ഇത് രണ്ടുതവണയായിരുന്നു. തുടര്‍ച്ചയായ മൂന്ന് വര്‍ഷങ്ങളില്‍ പരമാവധി മൂന്ന് തവണ പരീക്ഷ എഴുതാന്‍ എന്നാണ് പുതുക്കിയ മാനദണ്ഡത്തില്‍ പറയുന്നത്.
2023,24 വര്‍ഷങ്ങളില്‍ 12-ാം ക്ലാസ് പരീക്ഷയെഴുതിയവര്‍ക്കും 2025ല്‍ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം.2022ലെ 12-ാം ക്ലാസ് ഫലം 2022 സെപ്റ്റംബര്‍ 21നോ അതിന് ശേഷമോ ആണ് പ്രസിദ്ധീകരിച്ചതെങ്കില്‍ ആ വിദ്യാര്‍ഥികളെയും പരിഗണിക്കും. അപേക്ഷകര്‍ മുന്‍പ് ഐഐടി പ്രവേശനം ലഭിച്ചവരാകരുത്. കൗണ്‍സലിങ് വേളയില്‍ സീറ്റ് സ്വീകരിച്ചവരെയും പരിഗണിക്കില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക