ബംഗലൂരു: കേന്ദ്രമന്ത്രിയും ജനാദള്‍ (സെക്കുലര്‍) നേതാവുമായ എച്ച്ഡി കുമാരസ്വാമിക്കെതിരെ കര്‍ണാടക മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍ നടത്തിയ വംശീയ അധിക്ഷേപം വിവാദത്തില്‍. ഞായറാഴ്ച ചന്നപട്ടണയില്‍ നടന്ന പ്രചാരണ റാലിയില്‍ സംസാരിക്കവെയാണ് കര്‍ണാടകമന്ത്രി കുമാരസ്വാമിയെ അധിക്ഷേപിച്ചത്.
കുമാരസ്വാമി ബിജെപിയേക്കാള്‍ അപകടകാരിയാണ് എന്നും സമീര്‍ അഹമ്മദ് ഖാന്‍ പറഞ്ഞു. സമീര്‍ഖാന്റെ പ്രസ്താവനയില്‍ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ഖാന്റെ പരാമര്‍ശത്തെ ജെഡി(എസ്) ശക്തമായി അപലപിച്ചു. വംശീയ അധിക്ഷേപം നടത്തിയ മന്ത്രിയെ കര്‍ണാടക മന്ത്രിസഭയില്‍ നിന്ന് കോണ്‍ഗ്രസ് ഉടന്‍ പുറത്താക്കണമെന്നും ജെഡിഎസ് ആവശ്യപ്പെട്ടു.
'എനിക്ക് ഹിജാബും പജാബും ആവശ്യമില്ല. എന്റെ രാഷ്ട്രീയം മുസ്ലീം വോട്ടുകളെ ആശ്രയിച്ചല്ല' എന്ന കുമാരസ്വാമിയുടെ പ്രസ്താവനയുടെ ഓഡിയോയും സമീര്‍ അഹമ്മദ് ഖാന്‍ വേദിയില്‍ പ്ലേ ചെയ്തു. ചന്നപട്ടണയില്‍ ബിജെപി വിട്ട മുന്‍ മന്ത്രി സി പി യോഗേശ്വറും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയും തമ്മിലാണ് പോരാട്ടം. കുമാരസ്വാമി എംഎല്‍എ സ്ഥാനം രാജിവെച്ചതിനെത്തുടര്‍ന്നാണ് ചന്നപട്ടണയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക