കൊല്‍ക്കത്ത: പ്രായപൂര്‍ത്തിയായ സ്ത്രീ ശാരീരിക ബന്ധത്തിന് ബോധപൂര്‍വം സമ്മതം നല്‍കിയാല്‍ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്ന പേരില്‍ പുരുഷനെ ശിക്ഷിക്കാനാവില്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി. ജസ്റ്റിസ് അനന്യ ബന്ദോപാധ്യായയുടെ സിംഗിള്‍ ബെഞ്ചിന്റേതാണ് വിധി.
അതിജീവിതയ്ക്ക് പ്രായപൂര്‍ത്തിയായതിനാല്‍ അത്തരം ബന്ധത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ബോധവതിയായിരുന്നു. പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയെന്ന നിലയില്‍ യുവതി വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തിന്റെ പേരില്‍ ലൈംഗിക ബന്ധത്തിന് നിന്ന് കൊടുക്കാന്‍ പാടില്ല. അത്തരം വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ തുടര്‍ന്നുള്ള പരിണിത ഫലത്തെക്കുറിച്ച് അറിയാന്‍ കഴിയുന്ന സാഹചര്യത്തില്‍ പുരുഷനെ കുറ്റക്കാരനാക്കാന്‍ കഴിയില്ല.
ബലാത്സംഗ കുറ്റത്തിന് 7 വര്‍ഷം കഠിന തടവും 1000 രൂപ പിഴയും കീഴ്‌ക്കോടതി വിധിച്ചതിനെതിരെയുള്ള അപ്പീല്‍ പരിഗണിക്കുകയായിരുന്നു കല്‍ക്കട്ട ഹൈക്കോടതി.
വിവാഹ ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്ന് ഇരുവരും മാതാപിതാക്കള്‍ ഇല്ലാത്ത സമയത്ത് പലതവണ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് യുവതി ഗര്‍ഭിണിയാവുകയും ചെയ്തു. എന്നാല്‍ കാമുകന്‍ ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിക്കുകയും വിവാഹം കഴിക്കാന്‍ വിസമ്മതിക്കുകയായിരുന്നുവെന്നുമാണ് യുവതിയുടെ പരാതിയിലുള്ളത്. ഗര്‍ഭിണിയായി ഒമ്പതാം മാസമാണ് യുവതി പരാതി നല്‍കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക