ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട; 1700 കോടിയുടെ മെത്താംഫെറ്റമിന്‍ പിടികൂടി; 8 ഇറാനികള്‍ പിടിയില്‍

മല്‍സ്യബന്ധന യാനത്തില്‍ പ്രത്യേക അറകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു 700 കിലോയിലേറെ മെത്താംഫെറ്റമിന്‍.
700 kg meth seized, eight Iranians arrested
1700 കോടിയുടെ മെത്താംഫെറ്റമിന്‍ പിടികൂടി
Published on
Updated on

അഹമ്മദാബാദ്:ഗുജറാത്ത് തീരത്ത് കടലില്‍ മല്‍സ്യബന്ധ ബോട്ടില്‍നിന്ന് 700 കിലോ ഗ്രാം മെത്താംഫെറ്റമിന്‍ പിടികൂടിയതായി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ. ഗുജറാത്ത് പൊലീസും നാവികസേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് രജിസ്‌ട്രേഷന്‍ ഇല്ലാത്ത കപ്പല്‍ പിടികൂടിയത്. പിടികൂടിയ മെത്താംഫെറ്റമിന് ഏകദേശം 1700 കോടി രൂപ വിലമതിക്കുമെന്നാണ് കണക്കാക്കുന്നത്.

തിരിച്ചറിയല്‍ രേഖകളില്ലാതെ കപ്പലില്‍ കണ്ടെത്തിയ എട്ട് വിദേശ പൗരന്മാരെ അറസ്റ്റ് ചെയ്തു. ഇവര്‍ ഇറാനിയന്‍ പൗരന്മാരാണെന്ന് അവകാശപ്പെട്ടതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പോര്‍ബന്തറില്‍ ആഴക്കടലില്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുള്ളിലാണ് ശതകോടികള്‍ വിലവരുന്ന ലഹരിമരുന്ന് പിടികൂടിയത്. മല്‍സ്യബന്ധന യാനത്തില്‍ പ്രത്യേക അറകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു 700 കിലോയിലേറെ മെത്താംഫെറ്റമിന്‍.

പിടികൂടിയ ഇറാന്‍ പൗരന്‍മാരെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പൊലീസിന് കൈമാറും. വിവിധ ഏജന്‍സികളെ സംയോജിപ്പിച്ചുള്ള ലഹരിവേട്ടയാണിതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. തായ്വാനില്‍ നിന്ന് ഭൂട്ടാന്‍ വഴി കടത്തിയ 4.2 കിലോ കൊക്കെയ്‌നാണ് ബിഹാറിലെ മുസഫര്‍പുരില്‍നിന്ന് പിടികൂടിയത്. ഒരാളെ അറസ്റ്റ് ചെയ്തു. പഞ്ചാബില്‍ ജലന്ധറില്‍ നിന്നാണ് 1,400 കിലോഗ്രാം കറുപ്പ് പൊലീസ് പിടികൂടിയത്. മൂന്നുപേരെ അറസ്റ്റ് ചെയ്തു. ലഹരി കടത്താന്‍ ഉപയോഗിച്ച രണ്ട് വാഹനങ്ങളും പിടികൂടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com